മുസ്ലീം ലീഗിനെ ക്ഷണിച്ചത് ഇ പിയുടെ വ്യക്തിപരമായ അഭിപ്രായം മാത്രം ; മുന്നണി വിപുലീകരണം എൽഡിഎഫ് ചർച്ച ചെയ്ത് തീരുമാനിക്കണം ; എൽഡിഎഫ് മുന്നണി വിഷയത്തിൽ പ്രതികരണവുമായി കാനം രാജേന്ദ്രൻ

തിരുവനന്തപുരം : മുന്നണി വിപുലീകരണ കാര്യം നിലവില്‍ പ്രധാനപ്പെട്ട വിഷയമായി ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുസ്ലിം ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചതിന് ഇ പി ജയരാജന്‍ മറുപടി പറഞ്ഞു എന്നതിലപ്പുറം അത് ചര്‍ച്ച ചെയ്യേണ്ടതില്ല. എല്‍ഡിഎഫ് വിപൂലികരണത്തെ കുറിച്ച്‌ മുന്നണി ചര്‍ച്ച ചെയ്തിട്ടില്ല. മുസ്ലിം ലീഗ് മറ്റൊരു മുന്നണിയില്‍ നില്‍ക്കുന്ന പാര്‍ട്ടിയാണ്. അതുകൊണ്ട് അതിനെ ഇ പിയുടെ വ്യക്തിപരമായ അഭിപ്രായമായി കൂട്ടിയാല്‍ മതി. മുന്നണി വിപൂലീകരിക്കാന്‍ പാടില്ലെന്ന് സിപിഐ പറഞ്ഞിട്ടില്ല. എന്തുചെയ്യണമെങ്കിലും എല്‍ഡിഎഫിൽ ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, മുസ്ലിം ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ച നിലപാടില്‍ ഉറച്ച്‌ നിൽക്കുന്നതായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ നയരൂപീകരണത്തിലെ കിങ് മേക്കര്‍ ആണ്. ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ച നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇരുപത് സീറ്റിലും വിജയത്തിന് അടവുനയം സ്വീകരിക്കുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

Hot Topics

Related Articles