ഈരാറ്റുപേട്ട : കേരളത്തിന്റെ സാമൂഹിക – സാമ്പത്തിക മേഖലകളെ ഗുരുതരമായി ബാധിക്കുന്ന കെ റെയിൽ പദ്ധതിക്ക് എതിരെ യൂത്ത് കോൺഗ്രസ് പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ റെയിൽ വേണ്ട കേരളം മതി എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് പൂഞ്ഞാർ വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. കേരളത്തിലെ ജനങ്ങളുടെ മേൽ ഭരണകൂട ഭീകരത നടപ്പാക്കുന്ന പിണറായി സർക്കാരിന് എതിരായി വില്ലേജ് ഓഫീന് മുന്നിൽ സമരത്തിന്റെ ഭാഗമായി പ്രതിഷേധ സർവ്വേക്കല്ല് സ്ഥാപിച്ചു.
യൂത്ത് കോൺഗ്രസ് പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡന്റ് ഷിയാസ് മുഹമ്മദ് അധ്യക്ഷത വഹിച്ച ധർണ്ണ ഡിസിസി ജനറൽ സെക്രട്ടറി അഡ്വ: ജോമോൻ ഐക്കര ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ: മുഹമ്മദ് ഇല്യാസ് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി നായിഫ് ഫൈസി, നിസാമുദ്ധീൻ എൻ കെ, ജോബിൻ റോയി, മാഹിൻ,ശ്രീഹരി മാടവന, സനീഷ് പൂഞ്ഞാർ,സിയാദ് കൂട്ടിക്കൽ, അഫ്സൽ വി നൗഷാദ്,നിബു കോരുത്തോട്, ബോണി മാടപ്പള്ളി, അനസ് നാസർ, എബി കിഴക്കേത്തോട്ടം, അജിത്കുമാർ ബി നെല്ലിക്കച്ചാലിൽ,അഭിരാം ബാബു, അനു ഹരി എന്നിവർ ധർണ്ണക്ക് നേതൃത്വം നൽകി.