കൊച്ചി : അനധികൃത ഖനനത്തില്‍ താമരശേരി ബിഷപ്പിനും പള്ളി വികാരിക്കും പിഴയിട്ട് ജിയോളജിക്കല്‍ വകുപ്പ്. 23,53,013 രൂപയാണ് പിഴയടയ്ക്കേണ്ടത്. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. കൂടരഞ്ഞി വില്ലേജില്‍ പുഷ്പഗിരി ലിറ്റില്‍ ഫ്ലവര്‍ ചര്‍ച്ചിന്റെ കീഴിലുള്ള സ്ഥലത്തെ ക്വാറിയിലെ ഖനനത്തിനാണ് പിഴ.
Advertisements
2002 മുതല്‍ 2010 വരെ പള്ളിക്ക് കീഴിലുള്ള സ്ഥലത്തെ ക്വാറിയില്‍ 58,700.33 ഘനമീറ്റര്‍ കരിങ്കല്ല് അധികമായി ഖനനം ചെയ്തതിനെതിരെയാണ് നടപടി. ഖനമീറ്ററിന് 40 രൂപ നിരക്കിലാണ് പിഴയിട്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാത്തലിക് ലേമെന്‍ അസോസയേഷന്റെ പരാതിയില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് നടപടി. ഏപ്രില്‍ 30 നകം പിഴയൊടുക്കണം എന്നാണ് ഉത്തരവ്.