കൊച്ചി : മഞ്ജു വാര്യരും ദിലീപും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയതിന്റെ പ്രധാന കാരണക്കാരി കാവ്യയുടെ അമ്മയാണെന്ന സൂചന പുറത്ത്. മഞ്ജുവും കാവ്യയും തമ്മിൽ വിവാഹ മോചിതരായി വർഷങ്ങൾക്ക് ശേഷമാണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ ഇപ്പോൾ പുറത്ത് വരുന്നത്. മഞ്ജു മദ്യപിക്കാറുണ്ടായിരുന്നു, ദിലീപിനോട് പറയാതെ പുറത്ത് പോവാറുണ്ടായിരുന്നു എന്നീ കാര്യങ്ങള്‍ അനൂപിന് മൊഴിയായി പറഞ്ഞു പഠിപ്പിറെക്കോര്‍ഡ് പുറത്ത് വന്നതിന് പിന്നാലെ നിര്‍ണായക വെളിപ്പെടുത്തലാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി നടത്തിയത്. ഇപ്പോഴിതാ കാവ്യയും ദിലീപും തമ്മില്‍ ബന്ധമുണ്ടെന്ന് സിനിമയില്‍ പലര്‍ക്കും അറിയാമായിരുന്നുവെന്ന് ഭാഗ്യലക്ഷ്മി വെളിപ്പെടുത്തുകയുണ്ടായി.
എന്നാല്‍ ഈ ബന്ധത്തെക്കുറിച്ച് മഞ്ജുവിനോട് ആദ്യം പറഞ്ഞത് കാവ്യയുടെ അമ്മയാണെന്നും അതിന് ശേഷമാണ് അതിജീവിത മഞ്ജുവിനോട് ഇക്കാര്യം പറയുന്നതെന്നും ഭാഗ്യലക്ഷ്മി പറയുകയുണ്ടായി. കാവ്യയുടെ അമ്മ ഈ ബന്ധം നിര്‍ത്താന്‍ വേണ്ടി ഇടപെടണമെന്നല്ല പറഞ്ഞതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടര്‍ ചാനലിലെ എഡിറ്റേഴ്സ് അവര്‍ ചര്‍ച്ചയില്‍ സംസാരിക്കവെയായിരുന്നു ഭാഗ്യലക്ഷ്മി ഇത്തരത്തില്‍ പറഞ്ഞത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെ….
14 വര്‍ഷം മഞ്ജു ഒരുപാട് സഹിച്ചാണ് ജീവിച്ചത്. തന്റെ കല, തന്റെ പാഷന്‍, അങ്ങനെ പലതും അവര്‍ക്ക് ത്യജിക്കേണ്ടി വന്നു. അവള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷം എനിക്ക് മനസിലായത് കൊണ്ടാണ് ഞാന്‍ അവള്‍ക്കൊപ്പം നിന്നത്. അവള്‍ തന്നോട് സ്വകാര്യമായി പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ ഒരിക്കലും അവളുടെ സമ്മതം ഇല്ലാതെ പുറത്ത് പറയുന്നത് ശരിയല്ലെന്ന് എനിക്ക് തോന്നി. പൊതുവെ ഒന്നും തന്നെ പുറത്ത് പറയാത്ത ആളാണ് മഞ്ജു വാര്യര്‍. കോടതിയോടും അന്വേഷണ ഉദ്യോഗസ്ഥരോടും ഒരുപക്ഷേ വിശദമായി പറഞ്ഞിരിക്കാം. എന്നാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇതെല്ലാം ചര്‍ച്ച ചെയ്യണമെന്ന് അവര്‍ ആഗ്രഹിച്ച് കാണില്ല.
മഞ്ജുവിന്‍റെ അടുത്ത സുഹൃത്തുക്കളായ ഗീതുവിനും സംയുക്തയ്ക്കും ഇതെല്ലാം അറിയാം. അവര്‍ പോലും ഇക്കാര്യങ്ങള്‍ ആരോടും പറഞ്ഞിട്ടില്ല. മഞ്ജു മദ്യപിക്കാറുണ്ടായിരുന്നു, ദിലീപിനോട് പറയാതെ പുറത്ത് പോവാറുണ്ടായിരുന്നു എന്നീ കാര്യങ്ങള്‍ അനൂപിന് മൊഴിയായി പറഞ്ഞു പഠിപ്പിക്കുമ്ബോള്‍ അത് കേസിനെ ബാധിക്കാനുളള സാധ്യതയുണ്ട്. ഇത് സംബന്ധിച്ച ഓഡിയോ പുറത്തുവന്നതോടെയാണ് താന്‍ മഞ്ജു അനുഭവിച്ച കാര്യങ്ങള്‍ തുറന്ന് പറയാന്‍ തിരുമാനിച്ചത്. അവരെ കുറിച്ച് മോശം പറയുന്നത് കേട്ടത് കൊണ്ടാണ്, എല്ലാ കാര്യങ്ങളും പറയേണ്ട സന്ദര്‍ഭം ഇതാണെന്ന് തോന്നിയത് കൊണ്ടാണ് താന്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
വളരെ മോശമായ വാക്കായിരുന്നു ദിലീപ് മഞ്ജുവിനെ കുറിച്ച് ഉപയോഗിച്ചത്. അന്ന് ദിലീപ് പറഞ്ഞ വാക്കുകള്‍ പുറത്ത് പറഞ്ഞാല്‍ ഒരുപാട് വ്യക്തികള്‍ ഇതിനെതിരെ രംഗത്ത് വരും. ഈ വാക്ക് തന്നോടും സിനിമ മേഖലയിലുള്ള മറ്റു ചിലരോടും ദിലീപ് പറഞ്ഞതായി അതിജീവിതയോട് സംസാരിച്ചപ്പോള്‍ അവരും പറഞ്ഞിട്ടുണ്ട്. എല്ലാ കലാകാരികളേയും കലാകാരന്മാരേയും അടച്ച് ആക്ഷേപിക്കുന്ന തരത്തിലുളള വാക്കാണ് അന്ന് ദിലീപ് പറഞ്ഞത്.
സ്ത്രീകള്‍ പുരുഷന് കീഴില്‍ നില്‍ക്കേണ്ട ആളാണ് എന്ന് വിശ്വസിക്കുന്ന ആളാണ് ദിലീപ്.അതിന് മുകളിലേക്ക് ഒരു സ്ത്രീ പോകുന്നു എന്നത് അയാളെ സംബന്ധിച്ച് ദഹിക്കാന്‍ ഭയങ്കര ബുദ്ധിമുട്ടാണ്. അതിന്റെ ബാക്കി പത്രമാണ് ഇപ്പോള്‍ നടന്ന കാര്യങ്ങള്‍ എല്ലാം തന്നെ. എന്നെ വേണ്ട എന്ന് പറയുന്നവള്‍ ഈ ഭൂമിയില്‍ നല്ല രീതിയില്‍ ജീവിക്കേണ്ട എന്ന കാഴ്ചപ്പാടാണ്. എനിക്ക് തുടക്കത്തിലേ നല്ല പേടിയുണ്ടായിരുന്നു. പണം കൊണ്ടും ആള്‍ബലം കൊണ്ടും സ്വാധീനം ഉള്ള ആളായിരുന്നു ദിലീപ്. എന്നാല്‍ ആ സമയത്തെ മഞ്ജുവും അതിജീവിതയും ഇയാളെ പോലെ സാമ്ബത്തിക രീതിയില്‍ ഉന്നതരല്ല.
ദിലീപുമായി വളരെ അടുത്ത ബന്ധം ഉള്ളയാളായിരുന്നു ഞാന്‍. എന്നാല്‍ ആ ഒരൊറ്റ രാത്രി കൊണ്ട് മഞ്ജുവിനെ കുറിച്ച് അയാള്‍ പറഞ്ഞത് കേട്ട് ഇതാണ് ഈ മനുഷ്യന്‍ എന്ന് ഞാന്‍ തിരിച്ചറിഞ്ഞതോടെ ഇദ്ദേഹവുമായൊരു സൗഹൃദം പുലര്‍ത്താന്‍ താതപര്യമുണ്ടായിരുന്നില്ല. മഞ്ജു പല കാര്യങ്ങളും എന്നോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ മഞ്ജുവിന്റെ സമ്മതം ഇല്ലാതെ പുറത്ത് പറയാന്‍ കഴിയുമായിരുന്നില്ല.
മഞ്ജുവിന് പണത്തിന് ആക്രാന്തം ഉണ്ടായിരുന്നുവെങ്കില്‍ സ്വത്തും പണവും വേണ്ടെന്ന് അവര്‍ വെക്കുമായിരുന്നോ? മഞ്ജുവിന് സൗഹൃദം മാത്രമായിരുന്നു ആകെയുള്ള ആശ്വാസം. അവരെ ഒരു അവാര്‍ഡ് നിശയ്ക്കോ അല്ലേങ്കില്‍ പൊതുപാരിയിലെ നമ്മള്‍ കണ്ടിട്ടില്ലായിരുന്നു. വല്ലാത്തൊരു അടിച്ചമര്‍ത്തലാണ് നടന്നിരുന്നത്. 14 വര്‍ഷം എന്ത് ചെയ്തെന്ന ചോദ്യത്തിന് പുസ്തകം വായിച്ചും ലാപ്പില്‍ സിനിമ കണ്ടുമാണ് സമയം കളഞ്ഞിരുന്നതെന്നായിരുന്നു മഞ്ജു പറഞ്ഞത്.സംയുക്തയാണെങ്കിലും ഗീതു ആണെങ്കിലും എല്ലാം കുടുംബ ജീവിതം നയിക്കുന്നവരല്ലേ, പക്ഷേ അവര്‍ അവരുടേതായ കാര്യങ്ങളില്‍ തിരക്കിലായിരുന്നു. പക്ഷേ മഞ്ജുവിന് മാത്രമായിരുന്നു ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ.
നടി ആക്രമിക്കപ്പെട്ട സംഭവത്തിന് മുന്‍പ് തന്നെ അതിജീവിതയുടെ സിനിമ ഇല്ലാതാക്കാനുള്ള ശ്രമം ദിലീപ് നടത്തിയിരുന്നതായി പറഞ്ഞിരുന്നു. ഇക്കാര്യം ഇടവേള ബാബുവിനോട് അതിജീവിത പറഞ്ഞിരുന്നു. പരാതിയായി എഴുതി നല്‍കിയിരുന്നില്ല. അദ്ദേഹത്തോട് സംസാരിക്കാമെന്നായിരുന്നു ഇടവേള ബാബു പറഞ്ഞത്. എന്നാല്‍ കേസില്‍ പിന്നീട് ഇടവേള ബാബു മൊഴിമാറ്റി. ഈ നമ്മളൊക്കെ അറിഞ്ഞതിനേക്കാള്‍ ഒരുപാട് പ്രശ്നങ്ങള്‍ ദിലീപിനും മഞ്ജുവിനും ഇടയില്‍ ഉണ്ടായിട്ടുണ്ട്. അതെല്ലാം അതിജീവിച്ചവളാണ് മഞ്ജു വാര്യരും. അതിജീവിത ഒരു രീതിയില്‍ അനുഭവിച്ചെങ്കില്‍ മറ്റൊരു രീതിയില്‍ അതിജീവിച്ചാണ് മഞ്ജു സൂപ്പര്‍ സ്റ്റാറായി നില്‍ക്കുന്നത്.
കാവ്യയും ദിലീപും തമ്മില്‍ ബ ന്ധമുണ്ടെന്ന് സിനിമയില്‍ പലര്‍ക്കും അറിയാമായിരുന്നു. മഞ്ജു ഇറങ്ങി വന്നതിന് ശേഷം ഒരിക്കല്‍ സംസാരിച്ചപ്പോള്‍ പറഞ്ഞത് ഒരുമിച്ച് അഭിനയിക്കുമ്ബോള്‍ പല ഗോസിപ്പുകളും വരും അതുകൊണ്ട് തന്നെ താന്‍ അതൊന്നും വിശ്വസിച്ചിരുന്നില്ലെന്നായിരുന്നു. പലരും തന്നോട് ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും മഞ്ജു പറഞ്ഞിരുന്നു. കാവ്യയുടെ അമ്മയാണ് മഞ്ജുവിനെ വിളിച്ച് ദിലീപും കാവ്യയുമായുള്ള ബന്ധം ആദ്യം പറയുന്നത്. അത് പക്ഷേ ബന്ധം അവസാനിപ്പിക്കണമെന്നല്ല. അത് ഇപ്പോള്‍ തുറന്ന് പറയാന്‍ ബുദ്ധിമുട്ടുണ്ട്. മഞ്ജുവിനെ വേദനിപ്പിക്കുന്ന തരത്തിലാണ് അവര്‍ സംസാരിച്ചത്.