കൊച്ചി : മാതൃഭൂമിയുടെ മാസ് അവതാരകനായിരുന്ന ഹാഷ്മി താജ് ഇബ്രാഹിമിന് മാസ് ഇൻട്രോ നൽകി 24 ന്യൂസ്. വൈകിട്ട് 7.30 ന് നടക്കുന്ന എൻകൗണ്ടറിനുള്ള ഇൻട്രോയാണ് ഹാഷ്മിയ്ക്ക് 24 ന്യൂസ് നൽകിയിരിക്കുന്നത്. 24 ന്റെ അവതാരകനായ ഗോപീകൃഷ്ണനൊപ്പം ചതുരംഗക്കളത്തിൽ കരുക്കൾ നീക്കുന്ന ഹാഷ്മിയുടെ വീഡിയോ ആണ് 24 പുറത്തിറക്കിയിരിക്കുന്നത്. സിനിമയുടെ ട്രെയിലറിനെ തോൽപ്പിക്കുന്ന വീഡിയോ ആണ് പുറത്തിറക്കിയിരിക്കുന്നത്.
മാതൃഭൂമി ചാനലിൽ മാസ് – ക്ലാസ് അവതാരകനായി വാഴുന്നതിനിടെയാണ് ഹാഷ്മിയെ 24 ന്യൂസിലേയ്ക്ക് ക്ഷണിച്ചത്. തുടർന്ന് , ഹാഷ്മി മാതൃഭൂമിയിൽ നിന്നും രാജി വയ്ക്കുകയായിരുന്നു. കഴിഞ്ഞദിവസമാണ് ഹാഷ്മി മാതൃഭൂമിയിൽ നിന്നും രാജിവച്ച് ട്വന്റി ഫോർ ന്യൂസ് ചാനൽ ജോയിൻ ചെയ്തത്. മാതൃഭൂമിയിലെ പ്രധാനപ്പെട്ട വാർത്താധിഷ്ഠിത പരിപാടി അവതരിപ്പിച്ചിരുന്നത് ഹാഷ്മി ആയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചർച്ചകളിൽ ഹാഷ്മിയുടെ അവതരണരീതിയും ഇൻട്രോയും ഏറെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തിരുന്നു. മൊട്ട അരുൺ എന്ന അരുൺകുമാർ കാർ രാജി വെച്ചതോടെ 24 ന്യൂസിൽ പ്രതിസന്ധി ഉടലെടുത്തിരുന്നു. ഇതോടെയാണ് മറ്റൊരു മാസ് അവതാരകനെ രംഗത്തിറക്കാൻ 24 നിർബന്ധിതമായത്. ഈ മാസം അവതാരകന് വേണ്ടിയുള്ള തിരച്ചിൽ ആണ് ഒടുവിൽ ഹാഷ്മി താജ് എബ്രഹാമിൽ എത്തിച്ചേർന്നിരിക്കുന്നത്.
ഹാഷ്മിക്ക് ഗംഭീര വരവേൽപ്പാണ് ട്വൻറി ഫോർ ന്യൂസ് ചാനൽ നൽകിയിരിക്കുന്നത്. ഒരു അവതാരകനെ സ്വീകരിക്കാൻ മലയാളത്തിലെ ഒരു ചാനൽ ഇത്തരം ഒരു ഇൻട്രോ പുറത്തിറക്കുന്നത് ആദ്യമാണ് എന്നാണ് കരുതുന്നത്.