കോട്ടയം – കായംകുളം റൂട്ടിൽ റെയിൽവേയ്ക്ക് ഇനി അതിവേഗം : പാത ഇരട്ടിപ്പിക്കൽ ജോലികൾ മെയ് അവസാനം പൂർത്തിയാകും

കോട്ടയം : കോട്ടയത്ത് വൈദ്യുതീകരിച്ച റെയില്‍വേ ഇരട്ടപ്പാതയുടെ പണി മെയ് അവസാനം പൂര്‍ത്തിയാകും. ഇതോടെ കേരളത്തിന്റെ തെക്കു മുതല്‍ വടക്കു വരെ വൈദ്യുതീകരിച്ച റെയില്‍വേ ഇരട്ടപ്പാത എന്ന സ്വപ്നം യാഥാര്‍ഥ്യമാകും. തിരുവനന്തപുരം മംഗളൂരു പാതയില്‍ പണി പൂര്‍ത്തിയാകാനുള്ള ഏറ്റുമാനൂര്‍ ചിങ്ങവനം സെക്ഷനിലെ ട്രാക്ക് നിര്‍മ്മാണ ജോലികള്‍ മെയ്‌ അവസാനം പൂര്‍ത്തിയാകും.

Advertisements

റെയില്‍പാത കമ്മിഷനിങ്ങിലെ പ്രധാന നടപടിയായ റെയില്‍വേ സുരക്ഷാ കമ്മിഷന്റെ (കമ്മിഷന്‍ ഓഫ് റെയില്‍വേ സേഫ്റ്റി സിആര്‍എസ്) പരിശോധന മെയ്‌ മൂന്നാം വാരം ഏറ്റുമാനൂര്‍ ചിങ്ങവനം സെക്ഷനില്‍ നടക്കും. തുടര്‍ന്ന് പാത കമ്മിഷനിങ് അടുത്ത മാസം അവസാനത്തോടെ നടക്കുമെന്ന് അധികൃതര്‍ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരുവനന്തപുരം മംഗളൂരു 634 കിലോമീറ്റര്‍ റെയില്‍പാതയില്‍ ഏറ്റുമാനൂര്‍ ചിങ്ങവനം ഭാഗത്തെ 16.5 കിലോമീറ്റര്‍ ഭാഗം മാത്രമാണ് ഇരട്ടപ്പാത അല്ലാതിരുന്നത്. ഇരട്ടപ്പാതയാകുന്നതോടെ ട്രെയിന്‍ കോട്ടയം കടന്നുപോകാന്‍ എടുക്കുന്ന സമയം കുറയും. കോട്ടയം സ്റ്റേഷന്‍ നവീകരണം കൂടി പൂര്‍ത്തിയാകുന്നതോടെ പുതിയ ട്രെയിനുകള്‍ ആവശ്യപ്പെടാന്‍ സംസ്ഥാനത്തിന് സാധിക്കുകയും ചെയ്യും.

2020ല്‍ പാത പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടിരുന്നെങ്കിലും പ്രളയവും കോവിഡും സ്ഥലം ഏറ്റെടുപ്പിലെ അനിശ്ചിതത്വവും പാത നിര്‍മ്മാണം 2 വര്‍ഷം കൂടി വൈകിപ്പിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.