കോട്ടയം ജില്ലയിൽ പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഏക ബിവറേജ് വാകത്താനത്ത് ; ജില്ലയിൽ പുതുതായി ആരംഭിക്കുന്ന ബിവറേജസ് ഷോപ്പുകൾ ഈ സ്ഥലങ്ങളിൽ

കോട്ടയം : ജില്ലയിൽ പുതുപ്പളളി നിയോജക മണ്ഡലത്തിലെ ഏക ബിവറേജസ് ഷോപ്പ് വാകത്താനത്തേയ്ക്ക്. ജില്ലയിൽ പുതുതായി ആരംഭിക്കുന്ന ആറ് ബിവറേജസ് ഷോപ്പുകളിൽ ഒന്നാണ് പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ വാകത്താനത്ത് പ്രവർത്തനം ആരംഭിക്കുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിയോജക മണ്ഡലം കൂടിയായ പുതുപ്പള്ളിയിൽ ബിവറേജസ് ഷോപ്പില്ലെന്ന പരാതിയ്ക്കാണ് ഇതോടെ പരിഹാരമാകുന്നത്. നേരത്തെ വാകത്താനത്ത് ബിവറേജസ് ഷോപ്പ് ഉണ്ടായിരുന്നു. വർഷങ്ങൾക്ക് മുൻപ് ഈ ഷോപ്പ് അടച്ച് പൂട്ടിയിരുന്നു. ഇതാണ് ഇപ്പോൾ പുനരാരംഭിക്കുന്നത്.

Advertisements

ഇത് കൂടാതെ ജില്ലയിൽ അഞ്ച് ബിവറേജുകൾ കൂടി തുറന്നുണ്ട്. കാഞ്ഞിരപ്പളളി പുളിക്കൽക്കവല , കൊല്ലപ്പള്ളി , കിടങ്ങൂർ , മുണ്ടക്കയം , കുമരകം എന്നിവിടങ്ങളിലാണ് കോട്ടയം ജില്ലയിൽ പുതുതായി ബിവറേജസ് ഷോപ്പുകൾ തുറക്കുന്നത്. ഇതിൽ പുളിക്കൽ കവലയിലും , കുമരകത്തും പുതുപ്പള്ളി വാകത്താനത്തും നേരത്തെ ബിവറേജസ് ഷോപ്പുകൾ പ്രവർത്തിച്ചിരുന്നു. ഈ ഷോപ്പുകൾ പുനരാരംഭിക്കുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. പത്തനംതിട്ടയിലെ കോഴഞ്ചേരിയിലും പുതുതായി ബിവറേജസ് ഷോപ്പ് തുറക്കുന്നുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംസ്ഥാനത്ത് 68 പുതിയ ബിവറേജസ് ഷോപ്പുകൾ തുറക്കുന്നതിന്റെ ഭാഗമായാണ് ജില്ലയിലും ബിവറേജസ് ഷോപ്പുകൾ തുറക്കുന്നത്. അടു ആ മാസം ഒന്ന് മുതൽ ഈ ഷോപ്പുകൾ പ്രവർത്തിച്ച് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Hot Topics

Related Articles