ആറു വർഷം കൊണ്ട് കുമിഞ്ഞ് കൂടിയത് 11 കോടിയുടെ ആസ്ഥി; വെറും ഓട്ടോ ഡ്രൈവറിൽ നിന്നും കോടികൾ കൊയ്തു കൂട്ടുന്ന സമ്പന്നനായി മാറിയ തൊടുപുഴക്കാരന്റെ കഥ കേട്ട് ഞെട്ടി നാട്

തൊടുപുഴ: സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ മറവിൽ ജനങ്ങളെ കബളിപ്പിച്ച് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തി പൊലീസ് പിടിയിലായ മുട്ടം എള്ളുംപുറം അരീപ്ലവിൽ സിബി തോമസിന്റെ (49) സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദ് ചെയ്തു. കട്ടപ്പനയിലെ ജില്ലാ ജി.എസ്.ടി ഓഫീസ് ഡെപ്യൂട്ടി കമ്മീഷണറാണ് തൊടുപുഴയിൽ പ്രവർത്തിക്കുന്ന അരീപ്ലാവിൽ ഫൈനാൻസിന്റെ ലൈസൻസ് റദ്ദ് ചെയ്ത് ഉത്തരവിറക്കിയത്.

Advertisements

സ്ത്രീകളടക്കം നിരവധിയാളുകളെ കടക്കെണിയിൽപ്പെടുത്തി കള്ള ക്കേസിൽ കുടുക്കിയന്ന പരാതിയിൽ കഴിഞ്ഞ ദിവസമാണ് സിബി പൊലീസ് കസ്റ്റഡിയിലായത്. റിമാൻഡിൽ കഴിയുന്ന സിബി തോമസിനെതിരെ ഇന്നലെ രണ്ടാമത്തെ കേസിലും കുളമാവ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. അഞ്ച് കേസുകളാണ് നിലിവിൽ കുളമാവ് പൊലീസ് അന്വേഷിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മൂന്നു ലക്ഷം രൂപ മാത്രം സെക്യൂരിറ്റി ഡെപ്പോസിറ്റ് അടച്ചുള്ള ലൈസൻസ് മാത്രമുള്ള ഇയാളുടെ സ്ഥാപനം 2016 മുതൽ മണി ലെൻഡ് ആക്ട് പ്രകാരമുള്ള ലൈസൻസ് ഉപയോഗിച്ചാണ് പ്രവർത്തിച്ചിരുന്നത്. ലൈസൻസ് എടുത്തത് മുതൽ വർഷംതോറും നൽകേണ്ട കണക്കുകൾ ജിഎസ്ടി വകുപ്പിന് സ്ഥാപനം കൈമാറിയിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സ്ഥാപനത്തിൽ കോടികളുടെ പണമിടപാട് നടത്തുന്നതായി സർക്കാരിന്റെ വിവിധ ഏജൻസികൾ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

എന്നാൽ അന്വേഷണ ഏജൻസികളെ സ്വാധീനിച്ച് തുടർ അന്വേഷണം സിബി അട്ടിമറിക്കും. വായ്പയെടുക്കുമ്പോൾ ഈടായി നൽകുന്ന രേഖകൾ ഉപയോഗിച്ച് നിരവധിയാളുകളെ കടക്കെണിയിൽ കുടുക്കുന്നതായി സ്ഥാപനത്തിനെതിരെ മൂന്ന് വർഷം മുമ്പ് പരാതി ഉയർന്നിരുന്നു. 2800 ഓളം ആളുകൾക്ക് ഈ സ്ഥാപനത്തിൽ നിന്ന് വായ്പ നൽകിയിട്ടുണ്ടെന്നും ഇതിൽ 1200 ലധികം പേർക്കെതിരെ സിബി തോമസ് കോടതിയിൽ വ്യാജ കണക്കുകൾ എഴുതിച്ചേർത്ത് കേസ് നൽകിയിട്ടുണ്ടെന്നുമായിരുന്നു പരാതി. ഇത് സംബന്ധിച്ച് പൊലീസും ജിഎസ്ടി വകുപ്പും സ്ഥാപനത്തെ കുറിച്ച് അന്വേഷണം നടത്തിയെങ്കിലും ഇടക്ക് എല്ലാം സ്തംഭിച്ചു. കെണിയിലാക്കിയ സ്ത്രീകളെ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തിയെന്ന കേസിൽ പോലും സിബിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് താല്പര്യം കാണിച്ചില്ല എന്ന് പറയുന്നു.

പൊലീസ് ഉദ്യോഗസ്ഥ രാഷ്ട്രീയ പ്രമുഖരുടെ ബിനാമിയായതിനാലാണ് സിബിക്കെതിരെ നടപടിയുണ്ടാകാത്തതെന്ന് ആരോപിച്ച് ആക്ഷൻ കൗൺസിൽ രംഗത്തെത്തുകയും പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള സമര പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. പരാതിക്കാർ കൂട്ടത്തോടെ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ഇപ്പോഴത്തെ അറസ്റ്റും മറ്റ് നടപടികളും.ജില്ലാ പൊലീസ് മേധാവി ആർ.കറുപ്പ സ്വാമിയുടെ പ്രത്യേക നിർദ്ദേശത്തെ തുടർന്ന് കഴിഞ്ഞ ദിവസം കുളമാവ് സിഐ സുനിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.

ചുരുങ്ങിയ കാലയളവിനുള്ളിൽ സിബി തോമസിനുണ്ടായ സാമ്ബത്തിക വളർച്ചയെ കുറിച്ച് പൊലീസിന് പുറമെ ഇൻകംടാക്‌സും വിശദമായ അന്വേഷണം നടത്തും. 2015ൽ ഓട്ടോറിക്ഷാ തൊഴിലാളിയായിരുന്ന സിബി അടുത്തിടെ ഇൻകം ടാക്‌സ് ഡിപ്പാർട്ട്മെന്റിന് കൊടുത്തിരിക്കുന്ന രേഖകൾ പ്രകാരം 11 കോടി രൂപായുടെ ആസ്തിയാണുള്ളത്. എന്നാൽ ഇയാൾ കോടതിയിൽ നൽകിയ വിവിധ കേസുകളിൽ 30 കൊടി രൂപയാണുള്ളത്. ഇയാൾക്കെതിരെ വിവിധപൊലീസ് സ്റ്റേഷനുകളിലും കോടതിയിലും നിരവധി വഞ്ചനാ കേസുകളും മാനഭംഗ കേസും നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. കുബേരക്കേസിലും സിബി തോമസ് നേരത്തെ അറസ്റ്റിലായിട്ടുണ്ട്. സിബി അറസ്റ്റിലായതോടെ കൂടുതലാളുകൾ പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്.

Hot Topics

Related Articles