കോട്ടയം നഗരമധ്യത്തിൽ അനാശാസ്യ സംഘാംഗങ്ങളായ സ്ത്രീകൾ തമ്മിൽ ഏറ്റുമുട്ടി; തമ്മിലടിച്ചത് അനാശാസ്യത്തിന് ഇടപാടുകാരെ കണ്ടെത്തുന്നതിനെച്ചൊല്ലി; ടിബി റോഡിൽ നാട്ടുകാർക്ക് നേരെയും അക്രമി സംഘത്തിന്റെ ഭീഷണി; ഒന്നും ചെയ്യാതെ കയ്യുംകെട്ടി പൊലീസ്

കോട്ടയം: നഗരമധ്യത്തിൽ അനാശാസ്യ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ. അനാശാസ്യ സംഘാംഗങ്ങളായ സ്്ത്രീകൾ തമ്മിലാണ് നഗരമധ്യത്തിൽ ടി.ബി റോഡിൽ ഏറ്റുമുട്ടിയത്. അക്രമി സംഘങ്ങളുടെ ഏറ്റുമുട്ടലിൽ യാത്രക്കാർ ഭയന്നു. അസഭ്യം വിളികളോടെയും പോർ വിളികളുമായി കരിങ്കല്ലും കുപ്പിയും അടക്കമുള്ളവ കയ്യിലെടുത്താണ് അക്രമി സംഘം ഏറ്റുമുട്ടിയത്. ഇതോടെ വഴിയാത്രക്കാർ അടക്കം ഭീതിയിലായി. പൊലീസ് കൺട്രോൾ റൂമിലടക്കം അറിയിച്ചെങ്കിലും യാതൊരു വിധ നടപടിയും എടുത്തില്ലെന്നും ആരോപണം ഉണ്ട്.

Advertisements

ഞായറാഴ്ച ഉച്ചയോടെയാണ് ടിബി റോഡിൽ സാമൂഹ്യ വിരുദ്ധ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. അനാശാസ്യ പ്രവർത്തകരായ സ്ത്രീകൾ ഇടപാടുകാരെച്ചൊല്ലിയുണ്ടായ തർക്കത്തിന് ഒടുവിൽ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. ഞായറാഴ്ചകളിൽ ഇതര സംസ്ഥാന തൊഴിലാളികളാണ് അനാശാസ്യ പ്രവർത്തകരായ സ്ത്രീകളെ കൂടുതലായും സമീപിക്കുന്നത്. ഇത്തരത്തിലുള്ള ഇതര സംസ്ഥാന തൊഴിലാളികൾ സ്ത്രീകളെ സമീപിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കയ്യാങ്കളിയിലും അസഭ്യത്തിലും എത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കെ.എസ്.ആർ.ടി.സി സ്റ്റാൻഡും പരിസരവും കേന്ദ്രീകരിച്ചു നടക്കുന്ന സ്ത്രീകൾ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. ഇവർ തമ്മിൽ ആദ്യം സ്റ്റാൻഡിന്റെ പരിസരത്തു നിന്നും ഏറ്റുമുട്ടൽ ആരംഭിച്ചു. തുടർന്ന്, ഇത് അനുപമ തീയറ്ററിനു മുൻവശം വരെ എത്തി. പ്രദേശത്തുള്ള കടക്കാർക്ക് ഇത് ശല്യമായതോടെ ഇവർ പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചു. എന്നാൽ, പൊലീസ് എത്താൻ വൈകിയതായും പരാതി ഉയർന്നിട്ടുണ്ട്. അരമണിക്കൂറോളം റോഡിൽ യാത്രക്കാർക്ക് പോലും ഭീഷണി ഉയർത്തിയാണ് അക്രമി സംഘം അഴിഞ്ഞാടിയത്.

കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പരിസരത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലും കടകളിലും ഇത്തരം സംഘങ്ങളുടെ ഭീഷണി തുടരുന്നുണ്ട്. പലപ്പോഴും റോഡിലൂടെ നടന്നു പോകുന്ന സ്ത്രീകൾക്കും യുവാക്കൾക്കും പോലും ഈ സംഘങ്ങൾ ഭീഷണി ഉയർത്തുന്നു. ഈ സാഹചര്യത്തിൽ അക്രമി സംഘങ്ങളെയും അനാശാസ്യ സംഘങ്ങളെയും അമർച്ച ചെയ്യാൻ പൊലീസ് തയ്യാറാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Hot Topics

Related Articles