കിടങ്ങൂരിൽ സ്‌കൂട്ടറിൽ കഞ്ചാവുമായി എത്തിയ രണ്ടു യുവാക്കൾ പിടിയിൽ; പിടിയിലായത് പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ

കിടങ്ങൂർ: കിടങ്ങൂരിൽ സ്‌കൂട്ടറിൽ കഞ്ചാവുമായി എത്തിയ രണ്ടു യുവാക്കളെ പൊലീസ് പിടികൂടി. പ്രദേശത്ത് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും കഞ്ചാവ് വിൽക്കുന്നതിനായി എത്തിച്ച മാഫിയ സംഘാംഗങ്ങളായ രണ്ടു പേരെയാണ് കിടങ്ങൂർ പൊലീസ് പിടികൂടിയത്. ഇലഞ്ഞി മഠത്തിപ്പറമ്പിൽ നിർമ്മൽ (19), വെമ്പള്ളി കളത്തൂർ കണ്ണന്തറ വീട്ടിൽ ജോമി ജോർജ് (19) എന്നിവരെയാണ് കിടങ്ങൂർ സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.ആർ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

Advertisements

ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ഇലഞ്ഞി, കളത്തൂർ, വെമ്പള്ളി ഭാഗങ്ങളിൽ നിർമ്മലിന്റെയും, ജോമിയുടെയും നേതൃത്വത്തിലുള്ള സംഘം കഞ്ചാവ് വിൽക്കുന്നതായി പൊലീസ് സംഘത്തിനു വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു പൊലീസ് സംഘം ദിവസങ്ങളായി പ്രദേശത്ത് നിരീക്ഷണം നടത്തുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനിടെയാണ് പ്രതികൾ സ്‌കൂട്ടറിൽ കഞ്ചാവുമായി എത്തിയത്. തുടർന്ന് എസ്.ഐ റെജി പി.ജോസഫ്, എ.എസ്.ഐമാരായ ബിജു ചെറിയാൻ, എബി ജോസഫ്, മഹേഷ് കൃഷ്ണൻ, സിവിൽ പൊലീസ് ഓഫിസർമാരായ സനീഷ്, ജിതീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പിടിയിലായ യുവാക്കളെ കോടതിയിൽ ഹാജരാക്കി.

Hot Topics

Related Articles