കോട്ടയം: മൂലവട്ടം കുറ്റിക്കാട് ദേവീക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ കുംഭകുട ഘോഷയാത്ര ഇന്ന് നടക്കും. കുറ്റിക്കാട്ട് ക്ഷേത്രത്തിലെ 11 ഉപപാട്ടമ്പലങ്ങളിൽ നിന്നുള്ള കുംഭകുടങ്ങളാണ് ആഘോഷത്തോടെ എത്തുക. മണിപ്പുഴയിൽ തയ്യാറാക്കിയ പാട്ടമ്പലത്തിൽ പൂജിച്ച ശേഷം, ആഘോഷത്തോടെ കുംഭകുട ഘോഷയാത്ര ആരംഭിക്കും. മണിപ്പുഴയിൽ നിന്നും മേൽപ്പാലം ദിവാൻകവല വഴിയാണ് കുംഭകുട ഘോഷയാത്ര ക്ഷേത്രത്തിലേയ്ക്ക് എത്തുക.
11 പാട്ടമ്പലങ്ങളും വാശിയ്ക്കാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. സസ്‌പെൻസും ആഘോഷവും നിറച്ചാണ് ഓരോ പാട്ടമ്പലവും കുംഭകുടത്തിന് ഒരുങ്ങിയിരിക്കുന്നത്. ആനകളും ആഘോഷങ്ങളും ചെണ്ടമേളങ്ങളും എല്ലാം ഒന്നിനൊന്ന് മെച്ചമായിട്ടുണ്ട്. കഴിഞ്ഞ രണ്ടു വർഷമായി മുടങ്ങിക്കിടന്ന കുംഭകുടത്തെ വരവേൽക്കാൻ നാടും തയ്യാറെടുത്തു കഴിഞ്ഞിട്ടുണ്ട്. നാടും നാട്ടുകാരും ആവേശത്തോടെയാണ് കുംഭകുടത്തിനായി കാത്തിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുറ്റിക്കാട് ദേവീക്ഷേത്രത്തിലെ കുംഭകുടത്തിന് അണിനിരക്കുന്ന കൊമ്പന്മാർ ഏതൊക്കെ അറിയാം
കുറുപ്പംപടി കുംഭകുട സമിതിയ്ക്കു വേണ്ടി തിരുവമ്പാടി ചന്ദ്രശേഖരൻ
കോടിമത ഉപപാട്ടമ്പലത്തിനു വേണ്ടി കിരൺ നാരായൺകുട്ടി
തോപ്പിൽക്കുളം ഉപപാട്ടമ്പലത്തിന് വേണ്ടി ചിറക്കര ശ്രീറാം
മാടമ്പുകാട് ഉപപാട്ടമ്പലത്തിന് വേണ്ടി കീഴൂട്ട് വിശ്വനാഥൻ
കുറ്റിക്കാട്ടച്ഛൻ സ്മാരക കുംഭകുട സമിതിയ്ക്കു വേണ്ടി ഈരാറ്റുപേട്ട അയ്യപ്പൻ
സിമന്റ് കവല ഉപപാട്ടമ്പലത്തിന് വേണ്ടി പാമ്പാടി സുന്ദരൻ
പാക്കിൽ ഉപപാട്ടമ്പലത്തിന് വേണ്ടി ചൂരൂർമഠം രാജശേഖരൻ
മുപ്പായിക്കാട് ഉപപാട്ടമ്പലത്തിനു വേണ്ടി തോട്ടുചാലിൽ ബോലോനാഥ്
പൂവൻതുരുത്ത് ഉപപാട്ടമ്പലത്തിന് വേണ്ടി വേമ്പനാട് വാസുദേവൻ
കുറ്റിക്കാട്ട് കര ഉപപാട്ടമ്പലത്തിന് വേണ്ടി അമ്പാടി ബാലനാരായണൻ, ത്രിവിഷ്ഠപടം ഗോപീകണ്ണൻ, ചാന്നാനിക്കാട് ഷീല