കോട്ടയത്തു നിന്നും കെ.എസ്.ആർ.ടി.സി ബസ് ഇനി അറബിക്കടലിലേയ്ക്ക്..! മെയ് ഒന്നിന് കോട്ടയം കെ.എസ്.ആർ.ടി.സി ബസിൽ കയറിയിരുന്നാൽ അറബിക്കടൽ കാണാം

കോട്ടയം: കോട്ടയത്തു നിന്നും കെ.എസ്.ആർ.ടി.സി ബസ് ഇനി അറബിക്കടലിലേയ്ക്ക്. എക്‌സ്പീരിയൻസ് ദി റൃഥം ഓഫ് അറേബ്യൻ സീ എന്ന പേരിലാണ് കോട്ടയം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും യാത്ര സംഘടിപ്പിക്കുന്നത്. ആഡംബര ക്രൂയിസായ നെഫർറ്റിറ്റിയിൽ അഞ്ചു മണിക്കൂർ യാത്ര അടക്കമുള്ള പാക്കേജാണ് കോട്ടയം കെ.എസ്.ആർ.ടി.സി ഒരുക്കുന്നത്.

Advertisements

മാർച്ച് ഒന്നിന് ഉച്ചയ്ക്ക് 12.30 ന് കോട്ടയം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നാണ് യാത്ര പുറപ്പെടുന്നത്. രസകരമായ ഗെയിമുകളും, തത്സമയ സംഗീതവും , നൃത്തവും, ബുഫൈ ഡിന്നറും, മ്യൂസിക് വിത്ത് അപ്പർഡെക്ക് ഡി.ജെയും, കുട്ടികളുടെ കളി സ്ഥലവും തീയറ്ററും അടക്കം നെഫർറ്റിറ്റിയിൽ ഒരുക്കിയിട്ടുണ്ട്. ഇതിലേയ്ക്കാണ് കോട്ടയം കെ.എസ്.ആർ.ടി.സി യാത്രാ പ്രേമികളെ ക്ഷണിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അഞ്ചു മുതൽ പത്തു വയസുവരെയുള്ള കുട്ടികൾക്ക് 1249 ഉം, മുതിർന്നവർക്ക് 2949 രൂപയുമാണ് നിരക്ക്. കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസം സെല്ലാണ് യാത്ര ക്രമീകരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിജു കെ.നായർ – 9495876723, പി.എസ് അജികുമാർ – 8547832580.

Hot Topics

Related Articles