കൊലപാതക കേസ് പ്രതിയെ ഒളിവിൽ താമസിച്ച സംഭവം : സാമൂഹ്യമാധ്യമങ്ങളിലൂടെ അപവാദപ്രചരണം; നിയമനടപടി സ്വീകരിക്കുമെന്ന് രേഷ്മ

കണ്ണൂര്‍: തനിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപവാദം പ്രചരിപ്പിക്കുകയാണെന്ന് രേഷ്മ. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് രേഷ്മയുടെ അഭിഭാഷകന്‍ പറഞ്ഞു. ഹരിദാസന്‍ വധക്കേസ് പ്രതി നിജില്‍ ദാസിന് ഒളിവില്‍ കഴിയാന്‍ വീട് നല്‍കിയതിന് രേഷ്മയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് പറയുന്നത് കെട്ടിച്ചമച്ച കഥകളെന്ന് രേഷ്മയുടെ അഭിഭാഷകന്‍ ആരോപിച്ചു.

Advertisements

അറസ്റ്റ് മനുഷ്യാവകാശ ലംഘനമാണ്. ജാമ്യം കിട്ടാവുന്ന കേസില്‍ റിമാന്‍ഡ് പാടില്ല. ഇതിനെതിരെയും നിയമനടപടി സ്വീകരിക്കാനാണ് തീരുമാനമെന്ന് അഭിഭാഷകര്‍ അറിയിച്ചു. നിജില്‍ദാസ് കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടാണ് ഒളിവില്‍ താമസിക്കാന്‍ സൗകര്യം ഒരുക്കിയതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കിയിരുന്നു. രേഷ്മയുടെ പങ്കില്‍ വിശദമായ അന്വേഷണം വേണമെന്നും രേഷ്മയുടെ ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു. രേഷ്മയ്ക്ക് ഇന്നലെ ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.