ഫെഡറേഷൻ ഓഫ് ഇന്ത്യൻ രെജിസ്ട്രേഡ് അസോസിയേഷൻസ് (FIRA KUWAIT ) ഇഫ്താർ സംഗമം സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ രജിസ്ട്രേഡ് സംഘടനകളുടെ പൊതു കൂട്ടായ്മയായ
ഫെഡറേഷൻ ഓഫ് ഇന്ത്യൻ രെജിസ്ട്രേഡ് അസോസിയേഷൻസ് (FIRA KUWAIT ) ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്ന പരിപാടി ഫിറ കൺവീനറും പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ പ്രസിഡണ്ടുമായ ബാബു ഫ്രാൻസീസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ചാൾസ് പി ജോർജ് (പത്തനം തിട്ട അസോസിയേഷൻ )
സ്വാഗതം പറഞ്ഞു.

Advertisements

ഫിറയിലെ മുതിർന്ന അംഗവും ഫോക്കസ് കുവൈറ്റ് പ്രസിഡണ്ടുമായ സലിം രാജ് അധ്യക്ഷത വഹിച്ചു.ഉസ്താദ് ഷംസുദ്ദീൻ ഫൈസി എടയാറ്റൂർ, ചെയർമാർ – കുവൈറ്റ് കേരള ഇസ്ലാമിക് കൗൺസിൽ മുഖ്യ പ്രഭാഷണം നടത്തി. പരിപാടിയുടെ പ്രായോജകരായ അൽ വാഹീദ ഗ്രൂപ്പ് എംഡി വർഗ്ഗീസ് പോൾ, വിനോദ് – കേരള അസോസിയേഷൻ ഓമനക്കുട്ടൻ – ഫ്രണ്ട്സ് ഓഫ് കണ്ണൂർ – ഫോക്ക്,
വിനീഷ് -കോഴിക്കോട് ജില്ലാ അസോസിയേഷൻ,
ബിജു സ്റ്റീഫൻ – തിരുവനന്തപുരം ജില്ലാ അസോസിയേഷൻ , ടെക്സാസ്, അനീസ് കൊല്ലം- കെ.കെ. സി. ഒ, ജിജു മോലെത്ത് – അടൂർ എൻ ആർ ഐ,


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുഹമ്മദ് ഹമീദ് – പൽപക് പാലക്കാട് ജില്ല അസോസിയേഷൻ, റെജി കുമാർ – ഫോക്കസ് കുവൈറ്റ്, മാമ്മൻ അബ്രഹാം – ടാസ്ക് കുവൈറ്റ്, രാജേഷ് മാത്യു – കേര എർണാംകുളം അസോസിയേഷൻ,
പുഷ്പരാജ് – കെ ഇ എ കണ്ണൂർ അസോസിയേഷൻ
ജീവ് സ് എരിഞ്ചേരി – ഒ എൻ സി പി, മുബാരക് കാമ്പ്രത്ത് – വയനാട് അസോസിയേഷൻ, രതീഷ് കുമ്പളത്ത് – കോഡ് പാക് കോട്ടയം ജില്ലാ അസോസിയേഷൻ, നിബു ജേക്കബ്ബ് കുവൈറ്റ് മലയാളി സമാജം, അലക്സ് മാത്യു -കെ ജെ പി സ് കൊല്ലം ജില്ല അസോസിയേഷൻ, വർഗ്ഗീസ് പോൾ – ഇ ഡി എ എർണാംകുളം ജില്ല അസോസിയേഷൻ,

രവി മണ്ണായത്ത് മലയാളീസ് മാ കോ എന്നീ സംഘടന പ്രതിനിധികളും മാധ്യമ പ്രവർത്തകരായ അനിൽ നമ്പ്യാർ – അമൃത ടിവി, മുനീർ അഹമ്മദ് – മീഡിയ വൺ ടിവി, മുസ്താക്ക് ചന്ദ്രിക എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.വിവിധ സംഘടനകളിൽ നിന്നുള്ള ഭാരവാഹി ക ളും പ്രതിനിധികളും ,മാധ്യമ പ്രവർത്തകരും പങ്കെടുത്തു .പരിപാടിയുടെ പ്രായോജകരായ മലബാർ ഗോൾഡ് & ഡയമണ്ട്സ് ഗ്രൂപ്പ്, ട്രിനിറ്റി ജ്വല്ലറി അബ്ബാസിയ, അൽ വാഹിദ ഗ്രൂപ്പ് എന്നിവർക്കും, പരിപാടിയിൽ പങ്കെടുത്തവർക്കും ഷൈജിത്ത് (കോഴിക്കോട് ജില്ല അസോസിയഷൻ) നന്ദി പറഞ്ഞു.

Hot Topics

Related Articles