ഒരു നിമിഷത്തെ അശ്രദ്ധ മതി കുക്കർ ബോംബാക്കാൻ ! കുക്കർ ബോംബ് ജീവനെടുക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കൊച്ചി : പാചകം ഏറ്റവും എളുപ്പവും ലളിതവുമാക്കാനാണ് പ്രഷര്‍ കുക്കറുകള്‍ എത്തിയത്. സമയ ലാഭം തന്നെയാണ് ഇത് വഴി പാചകത്തില്‍ ലഭിക്കുന്നത്. എന്നാല്‍ ഇതേ പ്രഷര്‍ കുക്കര്‍ ഒരു ബോംബായി മാറിയാലോ? അത്തരത്തിലൊരു അപകടമാണ് കഴിഞ്ഞ ദിവസം ഇടുക്കിയില്‍ നടന്നത്. ഭക്ഷണ പാകം ചെയ്യാന്‍ വെച്ച കുക്കര്‍ പൊട്ടിത്തെറിച്ച്‌ 37 കാരനാണ് മരിച്ചത്. പലര്‍ക്കും ഇപ്പോഴും ഇത്തരം അപകടങ്ങളുടെ യാഥാര്‍ത്ഥ ഭീകരത അറിയില്ലെന്നതാണ് സത്യം. ചെറിയ അശ്രദ്ധ കൊണ്ടോ, സാങ്കേതിക പ്രശ്നങ്ങള്‍ മൂലമോ കുക്കറുകളും പൊട്ടിത്തെറിക്കാം ഇത് എങ്ങനെയാണ് എന്ന് പരിശോധിക്കാം

Advertisements

പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിക്കുമോ?
ഒറ്റവാക്കില്‍ ഉത്തരം അതേ എന്ന് തന്നെയാണ്. നീരാവി കൊണ്ടുള്ള ഉയര്‍ന്ന വായു മര്‍ദ്ദത്തില്‍ ഭക്ഷണം പാചകം ചെയ്യുന്ന രീതിയാണ് കുക്കറിന്‍റേത്.122 0C ല്‍ ആണ് മിക്ക പ്രഷര്‍കുക്കറുകളും പ്രവര്‍ത്തിക്കുന്നത്. അലൂമിനിയമോ സ്റ്റീലോ ആണ് സാധാരണയായി കുക്കറുകളുടെ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നതും. കുക്കറിന്‍റെ സേഫ്റ്റി വാല്‍വുകളോ നീരാവി പുറത്തേക്ക് പോകേണ്ട റെഗുലേറ്ററിനോ (വെയിറ്റ്) എന്തെങ്കിലും പ്രശ്നുമുണ്ടായാലോ മര്‍ദ്ദത്തില്‍ വ്യതിയാനമുണ്ടായാലോ കുക്കറും പൊട്ടിത്തെറിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്തൊക്കെ ശ്രദ്ധിക്കണം

  1. പ്രഷര്‍ കുക്കറിലെ റബ്ബര്‍ വളയം കൃത്യമായി പരിശോധിക്കുകയും ഭക്ഷണ പദാര്‍ഥങ്ങളോ അഴുക്കോ ഇതില്‍ ഇല്ലെന്ന് ഉറപ്പാക്കുകയും വേണം.
    2.കുക്കറില്‍ ഒഴിക്കേണ്ട വെള്ളം, ഇടേണ്ട ഭക്ഷണ പദാര്‍ഥം എന്നിവ കൃത്യമായി അളന്ന് മനസ്സിലാക്കി വേണം പാചകം ചെയ്യാന്‍.ആഹാര പദാര്‍ത്ഥങ്ങള്‍ കുത്തി നിറയ്ക്കരുത്
  2. പതഞ്ഞ് പൊങ്ങുന്ന പദാര്‍ഥങ്ങള്‍ അവ എന്ത് തന്നെയായാലും ഉപയോഗിക്കാതെയിരിക്കുക.
  3. മര്‍ദ്ദം കൂടുമ്പോള്‍ സ്റ്റീം വാല്‍വിന് മുകളിലെ അടപ്പ് ഊരിയെടുക്കരുത്
  4. കുക്കറിന്‍റെ ഗ്യാസ്കെറ്റ് കംപ്ലൈന്‍റ് ആവാന്‍ എപ്പോഴും സാധ്യതയുണ്ട്. പാചകം ചെയ്യുമ്പോള്‍ നീരാവി പുറത്തേക്ക് ലീക്ക് ആവുന്നുണ്ടോ എന്ന് പരിശോധിക്കുക. ഉണ്ടെങ്കില്‍ ഗ്യാസ്കെറ്റ് മാറ്റുക.
  5. വെള്ളമില്ലാതെ കുക്കറില്‍ പാചകം ചെയ്യരുത്, മര്‍ദ്ദം പൂര്‍ണമായും പുറത്തേക്ക് കളഞ്ഞ ശേഷമെ കുക്കര്‍ തുറക്കാവു. കൃത്യമായി അടച്ചുവെന്ന് ഉറപ്പു വരുത്തിയ ശേഷമെ ചാകവും ആരംഭിക്കാന്‍ പാടുള്ളു.
  6. കുക്കറിന്‍റെ ബോഡിക്കും മറ്റ് പ്രശ്നങ്ങളിലെന്ന് ഉറപ്പാക്കണം ഉണ്ടെങ്കില്‍ കമ്പനിയുമായി ബന്ധപ്പെടുക (വാറന്‍റി കാലാവധിക്കുള്ളില്‍), പുതിയ കുക്കറാണെങ്കില്‍ യൂസര്‍ മാനുവല്‍ വായിച്ച്‌ മനസ്സിലാക്കാന്‍ ശ്രദ്ധിക്കുക.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.