വീട്ടുകാർ പ്രണയത്തിന് സമ്മതം മൂളിയിട്ടും ആ കുട്ടികൾ ജീവനൊടുക്കിയത് എന്തിന് ? ആത്മഹത്യാക്കുറിപ്പ് പോലുമില്ലാതെ പാലക്കാട്ടെ കുട്ടികളുടെ മരണം : പതിനാറുകാരിയെ കാമുകൻ തീ കൊളുത്തി കൊന്നതിൽ ദുരൂഹത നീങ്ങുന്നില്ല

പാലക്കാട് : വീട്ടുകാർ പ്രണയത്തിന് സമ്മതം മൂളിയിട്ടും ആ കൂട്ടികൾ ജീവനൊടുക്കിയത് എന്തിനെന്ന ആശങ്കയാണ് ഉയരുന്നത്. ഞായറാഴ്ച ഉച്ചയോടെയാണ് തീപ്പൊള്ളലേറ്റ് പാലക്കാട് കൊല്ലങ്കോട് സ്വദേശികളായ സുബ്രമണ്യവും പതിനാറുകാരിയായ ധന്യയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച്‌ മരിച്ചത്. ഇരുവര്‍ക്കും രാവിലെയാണ് പൊള്ളലേറ്റത്.

Advertisements

ഏറെക്കാലം കിഴക്കേഗ്രാമത്തിലെ അയല്‍വീടുകളില്‍ താമസിച്ചിരുന്ന സുബ്രഹ്‌മണ്യനും ധന്യയും പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു. ആദ്യം ഇവരുടെ പ്രണയ ബന്ധം വീട്ടുകാര്‍ എതിര്‍ത്തിരുന്നെങ്കിലും പിന്നീട് സമ്മതിച്ചിരുന്നു. വീട്ടുകാര്‍ സമ്മതം അറിയിച്ചിട്ടും ഇരുവരും ജീവനൊടുക്കിയതോടെ ചോദ്യങ്ങള്‍ ബാക്കിയാവുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാവിലെ ഏഴരയോടെയാണ് ഇരുവരെയും തീപൊള്ളലേറ്റ നിലയില്‍ കണ്ടെത്തുന്നത്. സംഭവത്തെ കുറിച്ച്‌ സുബ്രഹ്‌മണ്യത്തിന്റെ അയല്‍വാസിയും സിവില്‍ പൊലീസ് ഓഫീസറുമായ സന്തോഷ് പറയുന്നത് ഇങ്ങനെ :

രാവിലെ ഏഴരയോടെയാണ് സുബ്രഹ്‌മണ്യത്തിന്റെ വീട്ടില്‍ നിന്നും പുക ഉയരുന്നത് കാണുന്നത്. ബഹളം കേട്ട് നാട്ടുകാരായ തങ്ങള്‍ സുബ്രഹ്‌മണ്യത്തിന്റെ വീട്ടിലേക്ക് ഓടിയെത്തുകയായിരുന്നു. നാട്ടുകാര്‍ തന്നെയാണ് ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചത്. അപ്പോഴേക്കും ശരീരമാസകലം പൊള്ളലേറ്റ നിലയില്‍ സുബ്രഹ്‌മണ്യവും പെണ്‍കുട്ടിയും വീടിന്റെ വാതില്‍ സ്വയം തുറന്ന് പുറത്തു വരികയായിരുന്നു. പുറത്തെത്തിയ രണ്ടുപേരും ആദ്യം കുടിക്കുവാന്‍ വെള്ളം ആവശ്യപ്പെട്ടു. ഈ സമയം അവിടെയെത്തിയ നാട്ടുകാരില്‍ ചിലര്‍ ഇരുവര്‍ക്കും കുടിക്കാന്‍ വെള്ളവും നല്‍കി. അപ്പോഴേക്കും ഇരുവരെയും ആശുപത്രിയില്‍ എത്തിക്കുവാനായി ആംബുലന്‍സും സ്ഥലത്തെത്തിയിരുന്നു. ആംബുലന്‍സിലേക്ക് ഇരുവരും ഒരുമിച്ച്‌ നടന്നാണ് കയറിയത്. പൊള്ളലേറ്റതിന്റെ അസ്വസ്ഥതകള്‍ ഇരുവരും പ്രകടിപ്പിച്ചിരുന്നു.

എന്നാല്‍ എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ച്‌ ഇരുവരും ആരോടും പറഞ്ഞില്ല. ആത്മഹത്യ കുറുപ്പോ കണ്ടെത്തിയിട്ടുമില്ല. ഇരുവരെയും ആദ്യം പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. ശരീരത്തില്‍ 50 ശതമാനത്തിലേറെ പൊള്ളലേറ്റതിനാല്‍ അവിടെ നിന്നും തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചു. സ്ഥിതി ഗുരുതരമായതിനാല്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

എറണാകുളത്തെ ആശുപത്രിയില്‍ 12.30 ഓടു കൂടി എത്തിയ ഇരുവരെയും വെന്റിലേറ്ററിലേക്ക് മാറ്റി. ഉച്ചകഴിഞ്ഞ് രണ്ടു മണിക്കും 2. 15 നും ഇടയില്‍ മിനുട്ടുകളുടെ വ്യത്യാസത്തിലാണ് ഇരുവരും മരണപ്പെട്ടത്. സുബ്രഹ്‌മണ്യത്തിന്റെ പിറന്നാള്‍ ദിനത്തിലാണ് ദാരുണാന്ത്യം സംഭവിച്ചത്.

Hot Topics

Related Articles