കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്. ഗ്രാമിന് 55 രൂപയാണ് കുറഞ്ഞത്. തിങ്കളാഴ്ച വിപണി ആരംഭിച്ചപ്പോൾ സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഇതാണ് ഇപ്പോൾ കുറഞ്ഞരിക്കുന്നത്.
440 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 38,760 രൂപയായി. ഗ്രാമിന് 55 രൂപയാണ് ഇടിഞ്ഞത്. 4845 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തിൽ 38,480 രൂപയായിരുന്നു സ്വർണവില. ഏപ്രിൽ നാലിന് ഇത് 38,240 രൂപയായി കുറഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തി. പിന്നീട് വില പടിപടിയായി ഉയരുന്നതാണ് ദൃശ്യമായത്.
ഏപ്രിൽ 18ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരമായ 39,880 രൂപയായി സ്വർണവില ഉയർന്നിരുന്നു. രണ്ടാഴ്ചക്കിടെ 1600 രൂപയാണ് വർധിച്ചത്. പിന്നീട് വില താഴുന്നതാണ് ദൃശ്യമായത്. ഒരാഴ്ചക്കിടെ ആയിരത്തിൽപ്പരം രൂപയാണ് കുറഞ്ഞത്.
സ്വർണ വില ഇവിടെ അറിയാം
അരുൺസ് മരിയ ഗോൾഡ്
ഗ്രാമിന് – 4845
പവന് – 38760