തൊടുപുഴ : പ്ലസ്ടുവിന്റെ അവസാനവർഷ പരീക്ഷ എഴുതേണ്ട പെൺകുട്ടി, ഇന്ന് ഒരു ജീവിത പരീക്ഷയിൽ ആണ്. മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂൽപ്പാലത്തിലൂടെ ആണ് അവളുടെ യാത്ര. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇതിൽ 80 ശതമാനത്തിലേറെ പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന അവൾ പക്ഷേ മാതാപിതാക്കളുടെ വിയോഗവാർത്ത അറിഞ്ഞിട്ടില്ല.
പുറ്റടി ഹോളിക്രോസ് കോളേജിന് സമീപം താമസിക്കുന്ന ഇലവനാതൊടികയില്‍ രവീന്ദ്രന്‍ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇളയ മകള്‍ ശ്രീധന്യ (18) കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ പുലര്‍ച്ചെ ഒന്നിനാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഒരു മുറിയും അടുക്കളയുമുള്ള വീട്ടിലാണ് മൂന്നംഗ കുടുംബം താമസിച്ചിരുന്നത്. കിടപ്പുമുറി കര്‍ട്ടനുപയോഗിച്ച് തിരിച്ച് ഒരു വശത്ത് ദമ്ബതികളും മറുവശത്ത് ശ്രീധന്യയുമായിരുന്നു കിടന്നിരുന്നത്. ഭാര്യയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ ശേഷം രവീന്ദ്രന്‍ സ്വയം തീകൊളുത്തുകയായിരുന്നു. തുടര്‍ന്ന് വീടാകെ തീപടര്‍ന്നു. പൊള്ളലേറ്റ ശ്രീധന്യയുടെ നിലവിളി കേട്ടാണ് അയല്‍വാസികള്‍ ഉണര്‍ന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാട്ടുകാര്‍ എത്തുമ്ബോഴേക്കും ദേഹത്ത് തീപടര്‍ന്ന ശ്രീധന്യ വീട്ടുമുറ്റത്ത് വീണുകിടക്കുകയായിരുന്നു. തീ അണയ്‌ക്കാന്‍ അയല്‍വാസികള്‍ മുറിയില്‍ കയറിയെങ്കിലും രവീന്ദ്രനും ഉഷയും മരിച്ചിരുന്നു. തീ പടര്‍ന്നപ്പോഴുണ്ടായ തകര്‍ന്ന മേല്‍ക്കൂരയിലെ ഷീറ്റുകള്‍ ദമ്ബതികളുടെ ദേഹത്ത് വീണ നിലയിലായിരുന്നു. അതിനിടെ നാട്ടുകാര്‍ ശ്രീധന്യയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലുമെത്തിച്ചു. പൊലീസും ഫയര്‍ഫോഴ്‌സുമെത്തിയാണ് മൃതദേഹങ്ങള്‍ ആശുപത്രിയിലെത്തിച്ചത്. അണക്കരയില്‍ സോപ്പ് ഉത്പന്നങ്ങള്‍ വില്‍ക്കുന്ന ‘ജ്യോതി സ്റ്റോഴ്സ്” നടത്തുന്നയാളാണ് രവീന്ദ്രന്‍. ശ്രീധന്യ പുറ്റടി എന്‍.എസ്.പി.എച്ച്.എസില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ്. മൃതദേഹങ്ങള്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.