സി.പി.എം പരിപാടിയിൽ പങ്കെടുത്ത കെ.വി തോമസിന് സസ്പെൻഷൻ ഇല്ല : പാർട്ടി പരിപാടികളിൽ നിന്ന് മാറ്റി നിർത്തും ; കെ.വി തോമസിനെതിരായ അച്ചടക്ക നാടപടി ഇങ്ങനെ

കൊച്ചി : സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പാർട്ടി വിലക്ക് ലംഘിച്ച് പങ്കെടുത്ത കെ.വി തോമസിനെതിരെ സസ്‌പെന്‍ഷന്‍ നടപടിയില്ല. പാര്‍ട്ടി പദവികളില്‍ നിന്ന് മാറ്റി നിര്‍ത്താനാണ് തീരുമാനം. കെ.വി തോമസിനെ താക്കീത് ചെയ്യാനും തീരുമാനിച്ചു. സുനില്‍ ജാക്കറിന് രണ്ടുവര്‍ഷത്തേക്ക് സസ്‌പെന്‍ഷനും അച്ചടക്ക സമിതി ശുപാര്‍ശ ചെയ്തു.

Advertisements

പാര്‍ട്ടി വിലക്ക് ലംഘിച്ച്‌ സി പിഎം സെമിനാറില്‍ പങ്കെടുത്ത കെ വി തോമസിനുള്ള നടപടി തീരുമാനിക്കാനാണ് എ.കെ ആന്‍റണി അധ്യക്ഷനായ അച്ചടക്ക സമിതി ഇന്ന് യോഗം ചേര്‍ന്നത്. രാവിലെ 11. 30 നായിരുന്നു അച്ചടക്ക സമിതി യോഗം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സിപിഎം സമ്മേളന വേദിയില്‍ മുന്‍പും നിരവധി നേതാക്കള്‍ പങ്കെടുത്തിട്ടുണ്ടെന്നും അച്ചടക്ക സമിതി ചെയര്‍മാന്‍ പോലും സിപിഎം നേതാക്കളെ പ്രകീര്‍ത്തിച്ചിട്ടുള്ളതും കെ.വി തോമസ് വിശദീകരണക്കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എ.കെ ആന്റണിയില്‍ പ്രതീക്ഷയുണ്ടെന്ന് കെ വി തോമസ് പറഞ്ഞിരുന്നു. നടപടി എന്തായാലും കോണ്‍ഗ്രസുകാരനായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Hot Topics

Related Articles