വൈദ്യുതി ബോർഡിൽ ഹിതപരിശോധന; യുഡിഇഎഫിൻ്റെ ജില്ലാ പ്രചാരണ പരിപാടിയ്ക്ക് തുടക്കമായി

കോട്ടയം : വൈദ്യുതി ബോർഡിൽ ഈ മാസം 28ന് നടക്കുന്ന യുണിയനുകളുടെ ഹിതപരിശോധനയുടെ ഭാഗമായ് കെ.ഇ.ഇ.സി. ഐ എൻ റ്റി യു സി യുടെ നേതൃത്വത്തിൽ അഞ്ചാം നംമ്പറിൽ മത്സരിക്കുന്ന യുഡിഇഎഫിൻ്റെ ജില്ലാ പ്രചാരണ പരിപാടി യുണിയൻ്റെ ജില്ലാ പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. ഭരണ പക്ഷ യൂണിയനായ വർക്കേഴ്സ് അസോസിയേഷൻ കഴിഞ്ഞ ആറ് വർഷകാലം സ്ഥാപനത്തെയും, ജീവനക്കാരെയും കണ്ടില്ല എന്ന് നടിച്ചപ്പോൾ സ്ഥാപനത്തെയും, ജീവനക്കാരെയും സംരക്ഷിക്കുന്നതിനായ് സ്ഥാപനത്തിലെ ജീവനക്കാരുടെ ശബ്ദമായ് കഴിഞ്ഞ ആറ് വർഷകാലം ഉത്തരവാദിത്വപ്പെട്ട പ്രതിപക്ഷ സംഘടനയായ് നിലകൊണ്ട യുഡിഇഇഫ് നെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

Advertisements

ജില്ലാ വൈസ് പ്രസിഡന്റ് ഗിരീഷ് അയ്മനം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസി. കെ.പി.സുനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി, ജില്ലാ സെക്രട്ടറി സി.വി.കുര്യച്ചൻ, ഡിവിഷൻ ഭാരവാഹികളായ മാത്യു ജോസഫ്, ഷാജി മുകുളേൽ, സുരേഷ് കുമാർ പി.എൻ, ലിജിൻ. പി,ഷിബു ബി.നായർ, സന്തോഷ്, അനൂപ് എം.ജി, സുരേഷ് എം.കെ, ജോസഫ്.എ.യു, ഉല്ലാസ് താന്നിമൂട്ടിൽ തുടങ്ങിയവർ പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകി.

Hot Topics

Related Articles