കോട്ടയം: കഴിഞ്ഞ രണ്ടു ദിവസമായി പാത്താമുട്ടം സെന്റ് ഗിറ്റ്‌സ് കോളേജിൽ നടന്ന സൃഷ്ടി ടെക്‌നോ ഫെസ്റ്റിനു സമാപനമായി. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി കുട്ടികളാണ് തങ്ങളുടെ കഴിവുകളുമായി സൃഷ്ടി എന്നു പേരിട്ടിരുന്ന പ്രദർശനത്തിൽ അണിനിരന്നത്.
പൈപ്പ് പൊട്ടിയാൽ
സ്ഥലം സെൻസർ പറയും
നിരന്തരം പൊട്ടുന്ന പൈപ്പിനെക്കൊണ്ടു മടുത്ത കുട്ടികളുടെ കണ്ടു പിടുത്തമായിരുന്നു സൃഷ്ടിയുടെ മറ്റൊരു ഹൈലൈറ്റ്. അമ്പലപ്പുഴ – തിരുവല്ല റോഡിൽ 72 തവണ പൊട്ടിപ്പൊളിഞ്ഞ പൈപ്പിനെക്കൊണ്ട് പൊറുതിമുട്ടിയ പാത്താമുട്ടം സെന്റ് ഗിറ്റ്‌സ് കോളേജിലെ സിവിൽ എൻജിനീയറിംങ് ഫൈനൽ ഇയർ വിദ്യാർത്ഥികളായ നിമ്മി പോൾ, മിഥുൻ ജി.കുമാർ, മെൽവിൻ ആൻ കുര്യൻ, മേഘ മോഹൻ എന്നിവർ ചേർന്നാണ് പൈപ്പിൽ സെൻസർ സ്ഥാപിക്കുന്നതിനുള്ള സാങ്കേതിക വിദ്യ കണ്ടെത്തിയത്. പൈപ്പ് പൊട്ടുന്നതല്ല പൈപ്പ് പൊട്ടുന്ന സ്ഥലം കണ്ടെത്തി അറ്റകുറ്റപണികൾ നടത്തേണ്ടി വരുന്നതിനുള്ള കാലതാമസമാണ് പ്രശ്‌നങ്ങൾക്കു തിരിച്ചറിഞ്ഞ കുട്ടികൾ പൈപ്പിൽ സെൻസർ സ്ഥാപിക്കുകയായിരുന്നു. ഇതിനുള്ള സാങ്കേതിക വിദ്യ തയ്യാറാക്കിയ കുട്ടികൾ ഇതാണ് പ്രദർശനത്തിൽ മുന്നോട്ടു വച്ചത്. ഈ സാങ്കേതിക വിദ്യ പ്രാവർത്തികമായാൽ പൈപ്പ് പൊട്ടുന്നത് അതിവേഗം കണ്ടെത്താനാവുമെന്നാണ് കുട്ടികൾ പറയുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സൂര്യനുണ്ടെങ്കിൽ
ഓടും ഓട്ടോ
സൂര്യന് ചൂടുണ്ടെങ്കിൽ അതിൽ നിന്ന് ഊർജം ഉൾക്കൊണ്ട് ഓടുന്ന ഓട്ടോറിക്ഷയുടെ സാങ്കേതിക വിദ്യയാണ് ബംഗളൂരുവിലെ ഗ്ലോബൽ അക്കാഡമി ഓഫ് ടെക്‌നോളിയിലെ വിദ്യാർത്ഥികൾ കണ്ടെത്തിയിരിക്കുന്നത്. വൈദ്യുതി ഓട്ടോറിക്ഷയിൽ സോളാർ എനർജി ശേഖരിച്ച് ഈ എനർജിയുടെ അടിസ്ഥാനത്തിൽ ഓട്ടോറിക്ഷ ഓടിക്കുന്ന രീതിയാണ് ക്രമീകരിച്ചിരിക്കുന്നത്. ബംഗളൂരുവിൽ നിന്നുള്ള വിജയ്, ലിഖിത, ധൃതി, ഹിദേഷ്, ഹേമന്ദ് എന്നിവരാണ് ഈ കണ്ടു പിടുത്തതിനു പിന്നിൽ.