കോതമംഗലം കോട്ടപ്പടിയിൽ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി; കൊലപാതകം കുടുംബവഴക്കിനെ തുടർന്ന്; കൊലപാതകം നടത്തിയ ശേഷം ഭാര്യ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

കൊച്ചിയിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
കൊച്ചി: കോതമംഗലം കോട്ടപ്പടിയിൽ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. വാക്ക് തർക്കത്തെ തുടർന്നാണ് ഭാര്യ ഇരുമ്പ് പട്ടയ്ക്ക് ഭർത്താവിനെ അടിച്ചു കൊന്നത്. തുടർന്ന്, കൊലപാതകത്തിന് ശേഷം ഭാര്യ പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. കോതമംഗലം കോട്ടപ്പടി സ്വദേശി സാജുവിനെയാണ് ഭാര്യ ഏലിയാമ്മ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്.

Advertisements

ചൊവ്വാഴ്ച രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇരുവരും തമ്മിൽ കുടുംബത്തിൽ വഴക്കുണ്ടാക്കിയിരുന്നു. ഭാര്യ മർദിച്ചതായി ഭർത്താവും, ഭർത്താവ് മർദിച്ചതായി ഭാര്യയും നേരത്തെ കോട്ടപ്പടി പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് രണ്ടു കൂട്ടരെയും വിളിച്ചു വരുത്തി പരാതി കേട്ടിരുന്നു. ഇതിനു ശേഷമാണ് ഇപ്പോൾ കൊലപാതകം ഉണ്ടായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചൊവ്വാഴ്ച രാത്രിയിൽ ഇരുവരും തമ്മിൽ വീട്ടിൽ വഴക്കുണ്ടായതായി അയൽവാസികൾ പറയുന്നു. വഴക്കിനെ തുടർന്ന് ഏലിയാമ്മ സാജുവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. കയ്യിലുണ്ടായിരുന്ന ഇരുമ്പ് പട്ട ഉപയോഗിച്ചാണ് ഏലിയാമ്മ സാജുവിന്റെ തലയ്ക്കടിച്ചത്. തുടർന്ന്, രാത്രി തന്നെ ഏലിയാമ്മ കോട്ടപ്പടി പൊലീസ് സ്്‌റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തു. ഭർത്താവിന്റെ മർദനത്തിൽ ഏലിയാമ്മയ്ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ പൊലീസ് സംഘം ഇവരുടെ വീട്ടിലെത്തിയിട്ടുണ്ട്. രാത്രി പൊലീസ് സംഘം വീട്ടിലെത്തി പരിശോധന നടത്തിയ ശേഷം വീടിനു കാവൽ ഏർപ്പെടുത്തിയിരുന്നു. മൃതദേഹം ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം വീട്ടിൽ നിന്നു മാറ്റും. തുടർന്ന്, പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്കു വിട്ടു നൽകും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.