കോട്ടയം: കേന്ദ്രഗവണ്മെന്റിന്റെ സൗജന്യ-തൊഴിലധിഷ്ഠിത കോഴ്സിലേക്ക് അഡ്മിഷൻ എടുക്കാൻ സുവർണ്ണാവസരം. കോട്ടയം കഞ്ഞിക്കുഴിയിലെ പ്രധാൻ മന്ത്രി കൗശൽ കേന്ദ്രയിൽ പുതിയതായി ആരംഭിക്കുന്ന HOSPITAL FRONT DESK EXECUTIVE കോഴ്സിന്റെ ആദ്യ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ഏപ്രിൽ 30 നാണ് ക്ലാസ്സ് ആരംഭിക്കുന്നത്. 21നും 27നും ഇടയിൽ പ്രായമുള്ള ഡിഗ്രി യോഗ്യതയുള്ള ആർക്കും അപേക്ഷിക്കാവുന്നതാണ്.
അപേക്ഷകരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾ സ്ഥാപനത്തിൽ നേരിട്ടെത്തി പഠിക്കേണ്ടതാണ്. ക്ലാസ്സുകൾ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെയായിരിക്കും. ഒന്നര മാസം ദൈർഘ്യമുള്ള ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്രഗവൺമെൻ്റ് അംഗീകൃത സർട്ടിഫിക്കറ്റും കൂടാതെ സ്വകാര്യ കമ്പനികളിൽ തൊഴിൽ നേടുന്നതിനുള്ള അവസരങ്ങളുമൊരുക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
ഫോൺ: 9846321764
പത്രസമ്മേളനത്തിൽ ബിനീഷ് ബി. നായർ – സെന്റർ മാനേജർ , മനുമോൻ കെ.ജി – ട്രെയിനർ എന്നിവർ പങ്കെടുത്തു.