ജീവനോടെ കോഴിയുടെ തൂവൽ വലിച്ച് കീറിയ സംഭവം: വൈറലായ വീഡിയോയിലെ യുവാവിനെതിരെ പരാതി ; കേരള സംസ്ഥാന ചിക്കന്‍ വ്യാപാരി സമിതിയുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി

തിരുവനന്തപുരം : തിരുവനന്തപുരം: ജീവനുളള കോഴിയുടെ തൂവല്‍ പറിച്ചെടുത്ത്, കഷ്ണങ്ങളാക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് വന്‍ പ്രതിഷധമാണ് ഉയരുന്നത്. കേരള സംസ്ഥാന ചിക്കന്‍ വ്യാപാരി സമിതി സംഭവത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യപ്പെട്ട് രം​ഗത്തെത്തി. തിരുവനന്തപുരം പൊഴിയൂരുള്ള യുവാവിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേരള സംസ്ഥാന ചിക്കന്‍ വ്യാപാരി സമിതി സംസ്ഥാന സെക്രട്ടറി പി.എസ് ഉസ്മാന്‍ ആവശ്യപ്പെട്ടു.

Advertisements

പൊഴിയൂരുള്ള ചെങ്കവിളയിലാണ് ഇറച്ചിക്കടയിലെ ജീവനക്കാരന്‍ ജീവനുള്ള കോഴിയുടെ തൂവല്‍ പറിച്ചെടുത്ത്, തുടര്‍ന്ന് കോഴിയെ ജീവനോടെ തന്നെ കഷണങ്ങളാക്കുകയും ചെയ്യുന്നത്. ചിരിയോടെയാണ് അയാളുടെ ഈ ക്രൂരത. മറ്റൊരാള്‍ പകര്‍ത്തിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ യുവാവിനു വേണ്ടിയുള്ള തിരച്ചിലിലാണ് പൊലീസ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ മേഖലയിലെ മാന്യമായി പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് കച്ചവടക്കാരുണ്ട്. അവരുടെ മുഖത്ത് കരി വാരിത്തേക്കുന്ന രീതിയിലുള്ള നീചപ്രവര്‍ത്തിയെ ശക്തിയുക്തം അപലപിക്കുന്നുവെന്ന് ചിക്കന്‍ വ്യാപാര സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി അറിയിച്ചു. സംഭവത്തില്‍ അധികാരികള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും നിയമത്തിന്റെ മുന്നില്‍ ഇയാളെ എത്തിക്കണമെന്നും സമിതി ആവശ്യപ്പെടുന്നു. മാന്യമായി വ്യാപാരം നടത്തുന്ന ചെറുകിട‌ വ്യാപാരികളെ അപകീര്‍ത്തിപ്പെടുത്തുന്നവയാണ് ഇത്തരം സംഭവങ്ങളെന്നും പ്രസ്താവനയില്‍ പറഞ്ഞു.

മാംസത്തിന് വേണ്ടിയുള്ള ഉല്‍പന്നമാണെങ്കിലും ഒരു ജീവനോട് കാണിക്കേണ്ടതായ മര്യാദകളൊന്നും പാലിക്കാതെ, നിന്ദ്യമായ നിലയില്‍ ഒരു ജീവനെ കൊല്ലാകൊല ചെയ്യുന്ന കാഴ്ച കാണികളില്‍ അമ്ബരപ്പും വെറുപ്പും സൃഷ്ടിക്കുന്നതാണ്. ഇത്തരം പ്രവര്‍ത്തികള്‍ അം​ഗീകരിക്കാന്‍ സാധിക്കില്ല. ഇവര്‍ക്കെതിരെ സംഘടനപരമായും നിയമപരമായും കടുത്ത നടപടി തന്നെ സ്വീകരിക്കുന്നതാണ്. ഇയാള്‍ക്കെതിരെ നിയമ പരമായി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും ജില്ലാ കമ്മിറ്റി വ്യക്തമാക്കി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.