നേർരേഖയിൽ അണിനിരന്ന് ഗ്രഹങ്ങൾ: ഉറക്കമൊഴിഞ്ഞു കാണുവാൻ വിദ്യാർത്ഥികൾ

കോട്ടയം : ആകാശത്ത് ദൃശ്യവിസ്മയമായി ശുക്രൻ, ചൊവ്വ, വ്യാഴം, ശനി ഗ്രഹങ്ങൾ നേർ രേഖയിൽ കിഴക്ക് ഉദിച്ചുയർന്നു. ഒപ്പം ചന്ദ്രനും ചേർന്ന വിസ്മയകാഴ്ച്ചക്ക് കോട്ടയം സി എം എസ് കോളേജ് വേദി ആയി. അനവധി വർഷങ്ങൾ കൂടുമ്പോൾ സംഭവിക്കുന്ന ഈ ദൃശ്യം കാണുവാൻ സ്കുൾ, കോളേജ് വിദ്യാർഥികൾ സി. എം. എസ് കോളേജിൽ ഒത്തുകൂടി. സിഎംഎസ് കോളേജ്, ബ്രേക്ക് ത്രു സൈൻസ് സൊസൈറ്റിയുമായി ചേർന്നാണ് ആകാശ നിരീക്ഷണം നടത്തിയത്.

Advertisements

സി എം എസ് കോളജിൽ പുതിയതായി സ്ഥാപിച്ച ടെലിസ്കോപ്പ് സംവിധാനം പ്രിൻസിപ്പൽ ഡോ വർഗീസ് സി ജോഷ്വ ഉത്ഘാടനം ചെയ്തു. വാനനിരീക്ഷണത്തിനും തുടർന്ന് നടന്ന സംവാദത്തിനും പ്രൊഫ. പി.എൻ .തങ്കച്ചൻ, ഡോ റീനു ജേക്കബ്, ശ്രീ.ബ്ലസൻ ജോർജ്, ബിനോയി പി. ജോണി, കെ.കെ രവീന്ദ്രൻ, പി.പി ശശികുമാർ, വിനോദ് കെ.ജെ എന്നിവർ നേതൃത്വം നൽകി.

Hot Topics

Related Articles