തിരുവല്ല നെടുമ്പ്രം പുത്തൻകാവ് ദേവീ ക്ഷേത്രത്തിൽ മോഷണം; നിരവധി താലികളും പണവും കവർന്നു

തിരുവല്ല: നെടുമ്പ്രം പുത്തൻകാവ് ദേവീക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന നിരവധി താലികളും പണവും കവർന്നു. ക്ഷേത്രമതിൽക്കെട്ടിൽ ഏണി ചാരി നാലമ്പലത്തിൽ കടന്നാണ് മോഷണം നടത്തിയത്. ശ്രീകോവിൽ വെട്ടിപ്പൊളിച്ച നിലയിലാണ്.

Advertisements

കാണിക്ക വഞ്ചികളിൽ നിന്നും നോട്ടുകൾ എടുത്ത ശേഷം നാണയത്തുട്ടുകൾ ഉപേക്ഷിച്ച നിലയിലാണ്.പുലർച്ചെ ക്ഷേത്രം തുറക്കാനെത്തിയ കഴകക്കാരനാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് ക്ഷേത്ര ഭാരവാഹികളെയും പൊലീസിനേയും വിവരം അറിയിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുളിക്കീഴ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അല്പ സമയത്തിനകം ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തും.

Hot Topics

Related Articles