കോട്ടയം : തലയോലപ്പറമ്പ് വെട്ടിക്കാട്ട്മുക്കിൽ നിയന്ത്രണം വിട്ട കാർ മൂന്ന് കാറുകളിൽ ഇടിച്ച് യാത്രക്കാരന് നിസാര പരിക്ക്. നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലിടിച്ച് സമീപത്തെ കുഴിയിലേയ്ക്ക് മറിഞ്ഞു. അപകടത്തെ തുടർന്ന് പതിനഞ്ച് മിനിറ്റോളം റോഡിൽ ഗതാഗതം മുടങ്ങി.
കോട്ടയം – എറണാകുളം റൂട്ടിൽ തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്കിലാണ് നിയന്ത്രണം നഷ്ടമായ കാർ മറ്റൊരു കാറിലിടിച്ചത്. എറണാകുളം ഭാഗത്ത് നിന്നും എത്തിയ മാരുതി 800 കാർ നിയന്ത്രണം നഷ്ടമായി എതിർ ദിശയിൽ നിന്നും എത്തിയ മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. ഈ കാറിൽ ഇടിച്ച ശേഷം കോട്ടയം ഭാഗത്ത് നിന്നും എത്തിയ കാറിലും ഈ കാർ ഇടിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അപകടത്തെ തുടർന്ന് നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ കാനയിലേയ്ക്ക് മറിഞ്ഞു. കാറിനുള്ളിലുണ്ടായിരുന്ന യാത്രക്കാരന് കാലിന് നിസാര പരിക്കേറ്റു. ഇയാളെ നാട്ടുകാർ ചേർന്ന് രക്ഷിച്ച് പുറത്ത് എത്തിച്ചു. അപകടത്തിൽപ്പെട്ട മറ്റ് രണ്ടു കാറുകളും റോഡിൽ കിടന്നത് ഗതാഗതക്കുരുക്കിന് ഇടയാക്കി. തലയോലപ്പറമ്പ് എസ് ഐ ദിപുവിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തി. പൊലീസ് കേസെടുത്തു.