കോട്ടയം ഏറ്റുമാനൂരിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു : സംഭവം പേരൂർ പള്ളിക്കുന്നിൽ

ഏറ്റുമാനൂർ : മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. കോട്ടയം പേരൂർ പള്ളിക്കുന്നേൽ കടവിലാണ് സംഭവം. പേരൂർ ചെറുവായൂർ സ്വദേശികളായ നവീൻ (15) അമൽ (15) എന്നിവരാണ് മരിച്ചത്.

Advertisements

ഉച്ചക്ക് ഒരു മണിയോടെ അപകടമുണ്ടായത്. പത്ത്, എട്ട് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളാണ് സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയത്. നാല് പേരടങ്ങുന്ന കുട്ടികളുടെ സംഘമാണ് പള്ളിക്കുന്നേൽ കടവിൽ കുളിക്കാനെത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിൽ രണ്ട് പേരാണ് ഒഴുക്കിൽ പെട്ട് കാൽവഴുതി മുങ്ങി താഴ്ന്നത്. ഇവരെ രക്ഷിക്കാൻ നേതൃത്വത്തിൽ സമീപവാസികൾ ശ്രമം നടത്തിയെങ്കിലും പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക് മാറ്റി.

Hot Topics

Related Articles