മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ കുട്ടികൾ മുങ്ങി മരിച്ച സംഭവം : വിങ്ങലായി കുട്ടികളുടെ വിയോഗം

കോട്ടയം : മീനച്ചിലാറ്റിൽ പേരൂർ പള്ളിക്കുന്നേൽ കടവിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.
മാന്നാനം സെൻ്റ്.എഫ്രേംസ് സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥി ചെറുവാണ്ടൂർ വെട്ടിക്കൽ വീട്ടിൽ സുനിലിന്റെ മകൻ നവീൻ (15), ഏറ്റുമാനൂർ ബോയ്സ് ഹൈസ്കൂൾ 10-ാം ക്ലാസ് വിദ്യാർഥി ചെറുവാണ്ടൂർ കിഴക്കേ മാന്തോട്ടത്തിൽ ലിജോയുടെ മകൻ അമൽ (16) എന്നിവരാണ് മരിച്ചത്.

Advertisements

നവീൻ, അമൽ , മാർഷൽ , ജോസ് എന്നിവരടങ്ങുന്ന നാലംഗ സംഘമാണ് പള്ളിക്കുന്നേൽ കടവിൽ കുളിക്കാനെത്തിയത്. ഇതിൽ രണ്ടുപേർ കുളിക്കുന്നതിനിടയിൽ ഒഴുക്കിൽ പെട്ട് കാൽവഴുതി മുങ്ങിത്താഴുകയായിരുന്നു.ഈ സമയം പുഴയുടെ എതിർഭാഗത്ത് ചൂണ്ടയിട്ടു കൊണ്ടിരുന്ന നാട്ടുകാർ പാഞ്ഞെത്തി രക്ഷിക്കാൻ ശ്രമിച്ചു.
രണ്ടു പേർ വെള്ളത്തിലേക്ക് ചാടി കുട്ടികളെ പുറത്തെടുത്തപ്പോഴേക്കും ഒരാൾ മരിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറ്റൊരാളെ ഉടനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ശുശ്രൂഷ നൽകിയെങ്കിലും രക്ഷിക്കാനായില്ല.
ചുഴികളും കയങ്ങളും നിറഞ്ഞ ഈ ഭാഗത്ത് കുളിക്കാൻ ഇറങ്ങരുതെന്ന് നാട്ടുകാർ പറയാറുണ്ടെങ്കിലും അത് അവഗണിച്ച് പലരും പുഴയിൽ ചാടുന്നത് പതിവാണ്.ഏറ്റുമാനൂർ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം വെള്ളിയാഴ്ച ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

കൂട്ടുകാരന്റെ പിറന്നാളാണെന്ന് പറഞ്ഞാണ് കുട്ടികൾ വീട്ടിൽ നിന്നിറങ്ങിയതെന്ന് പറയുന്നു.
മീനടം പഞ്ചായത്തിലെ എഞ്ചിനിയറിങ് വിഭാഗം ഓവർസിയറാണ് നവീന്റ അച്ഛൻ സുനിൽ.
അമ്മ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരി അനു.
സഹോദരി: നവിത (പേരൂർ സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ വിദ്യാർഥിനി)
ഞീഴൂർ വാക്കാട് പൊയ്ക പുറത്ത് വള്ളിക്കാട്ട് വീട്ടിൽ ലിജോയുടെ മകനാണ് അമൽ .

വാഹനപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന്
ലിജോ ചികിത്സയിലായിരുന്നു. ഇപ്പോൾ ലോട്ടറി വിൽപ്പന നടത്തുകയാണ്.
ചെറുവാണ്ടൂർ കിഴക്കേ മന്തോട്ടത്തിൽ വീട്ടിലാണ് താമസം.
അമ്മ : ലീലാമ്മ .
സഹോദരിമാർ : അനന്യ ,അലീന (അമലഗിരി ബി.കെ. കോളേജ് വിദ്യാർഥിനി).
അമലിന്റെ സംസ്ക്കാരം വെള്ളിയാഴ്ച രണ്ടിന് ചെറുവാണ്ടൂർ സെന്റ് പോൾസ് സി. എസ്. െഎ പള്ളി സെമിത്തേരിയിൽ. നവീന്റെ സംസ്ക്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നിന് വീട്ടുവളപ്പിൽ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.