കോട്ടയം : പരുത്തുംപാറ പന്നിമറ്റം റോഡിൽ സദനം കവലയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. കറുകച്ചാൽ ചമ്പക്കര ഇടത്തനാട്ട് സുധീഷി (27) നാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ പനച്ചിക്കാട് സദനം കവലയിലായിരുന്നു അപകടം. പനച്ചിക്കാട് പരുത്തുംപാറ ഭാഗത്ത് നിന്നും എത്തിയ കാർ , എതിർ ദിശയിൽ നിന്ന് എത്തിയ ബൈക്കിൽ ഇടിക്കുകയായിരുന്നു.
Advertisements
ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ബൈക്ക് യാത്രക്കാരനെ പ്രദേശത്തെ ഒരു ആംബുലൻസിലാണ് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ഇദേഹത്തിന്റെ പരിക്ക് ഗുരുതരമല്ല.