കോട്ടയം: രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നാഗമ്പടം മൈതാനത്ത് നടക്കുന്ന ‘എന്റെ കേരളം’ പ്രദര്‍ശന -വിപണന മേളയില്‍ ഏപ്രില്‍ 30 ശനിയാഴ്ച രാവിലെ 11 ന് കാർഷിക വികസന- കർഷകക്ഷേമ വകുപ്പിന്റെ ‘കൃഷിയും ആധുനിക കൃഷി രീതികളും ‘ സെമിനാർ. ഉച്ചകഴിഞ്ഞ് രണ്ടിന് ‘ഡിജിറ്റൽ – സ്പേഷ്യൽ മാപ്പിംഗ് ജലാശയ സിജിറ്റൽ ഭൂപടം തയ്യാറാക്കലും ജലവിനിയോഗ ആസൂത്രണവും’ ശിൽപശാല.
ഹരിതകേരളം മിഷൻ, ജലസേചന വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ സംയുക്തമായാണ് ശിൽപശാല സംഘടിപ്പിക്കുന്നത്. വൈകിട്ട് അഞ്ചിന് കുക്കുംബർ സിറ്റി മ്യൂസിക് ബാന്റ് അവതരിപ്പിക്കുന്ന ‘ ഫയർ ബാൻ്റ്’ ഫ്യൂഷൻ മ്യൂസിക് ആന്റ് വോക്കൽ ലൈവ്. 6.30 ന് കോട്ടയം സുഭാഷ്, ജോബി പാലാ ആന്റ് പാർട്ടി അവതരിപ്പിക്കുന്ന തകർപ്പൻ കോമഡി മിമിക്രി മഹാമേള.