മൂലവട്ടം കുറ്റിക്കാട് ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവം: കുംഭകുടത്തിൽ മികച്ച പാട്ടമ്പലത്തെക്കണ്ടെത്തിയതിനെച്ചൊല്ലി തർക്കം; പരസ്യമായി പോസ്റ്റർ സ്ഥാപിച്ച് പാട്ടമ്പലങ്ങൾ; വാട്‌സ്അപ്പ് ഗ്രൂപ്പിലും കടുത്ത വിമർശനം

മൂലവട്ടം: കുറ്റിക്കാട് ദേവക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ മികച്ച പാട്ടമ്പലം മത്സരത്തിലെ വിജയിയെ തീരുമാനിച്ചതിനെച്ചൊല്ലി തർക്കം. കടുത്ത വിമർശനവും, ചർച്ചകളുമായി നാട്ടുകാർ രംഗത്ത് എത്തിയിട്ടുണ്ട്. ഫ്‌ളസ് ബോർഡ് നിരത്തിയ നാട്ടുകാർ, വാട്‌സ്അപ്പ് ഗ്രൂപ്പിലൂടെ ചർച്ചകളും സജീവമാക്കിയിട്ടുണ്ട്. കടുത്ത വിമർശനമാണ് ക്ഷേത്രത്തിനും കമ്മിറ്റിയ്ക്കുമെതിരെ ഉയർന്നിരിക്കുന്നത്. കോടിമത പാട്ടമ്പലത്തിനാണ് കുംഭകുടത്തിലെ മികച്ച പാട്ടമ്പലത്തിനുള്ള പുരസ്‌കാരം ലഭിച്ചത്.

Advertisements

എന്നാൽ, ഇതിനെതിരെ കടുത്ത വിമർശനമാണ് മറ്റു പാട്ടമ്പലങ്ങളിൽ നിന്നും ഉയരുന്നത്. എല്ലാ വർഷവും കോടിമത പാട്ടമ്പലത്തിനാണ് മികച്ച പാട്ടമ്പലത്തിനുള്ള പുരസ്‌കാരം നൽകിയത്. എന്നാൽ, ഇത്തവണയും കോടിമത പാട്ടമ്പലത്തിന് തന്നെ പുരസ്‌കാരം നൽകി. ഇതാണ് കടുത്ത വിമർശനത്തിന് ഇടയാക്കിയത്. ഇന്നലെ രാത്രിയിൽ ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള വിവിധ വാട്‌സ്അപ്പ് ഗ്രൂപ്പുകളിൽ നടന്ന ചർച്ചകളിൽ എല്ലാം കടുത്ത വിമർശനമാണ് അമ്പലത്തിനും കമ്മിറ്റിയ്ക്കുമെതിരെ ഉയർന്നിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംയുക്ത ഉപപാട്ടമ്പല സമിതി മൂലവട്ടം ദേശം എന്ന പേരിൽ പുറത്തിറക്കിയ പോസ്റ്ററിലും കടുത്ത വിമർശനമാണ് ഉയർത്തിയിരിക്കുന്നത്. ഏത് മാനദണ്ഡത്തിലാണ് ദേവസ്വം വിജയികളെ നിശ്ചയിക്കുന്നതെന്ന് ബോർഡിൽ ചോദ്യം ഉയർത്തുന്നു. ആരാണ് വിധികർത്താക്കൾ..? രണ്ടാം സ്ഥാനം എങ്ങിനെയാണ് രണ്ട് ഉപപാട്ടമ്പലത്തിന് വീതിച്ചു നൽകുന്നത്..? കുറ്റിക്കാട്ട് ദേവസ്വം പേരിന് മാത്രമോ..? ദേവസ്വം ഭയക്കുന്നത് ആരെ..? വിധി നിർണ്ണയത്തിലെ പാകപ്പുഴകൾ ഇനിയും കണ്ടില്ലെന്ന് നടിക്കണോ..? അർഹതപ്പെട്ടവർക്കുള്ള അംഗീകാരം പിടിച്ച് വാങ്ങേണ്ടതുണ്ടോ..? എന്നിങ്ങനെ എഴുതിയ പോസ്റ്ററാണ് പുറത്തു വന്നിരിക്കുന്നത്.

കോടിമത പാട്ടമ്പലത്തിലെ ആന അടക്കം ചടങ്ങുകളെല്ലാം പഴയത് പോലെ തന്നെയാണ് തുടരുന്നത്. ആനയ്ക്കു പോലും മാറ്റമുണ്ടായിട്ടില്ലെന്നും മറ്റു പാട്ടമ്പലങ്ങൾ കുറ്റപ്പെടുത്തുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ മറ്റു പാട്ടമ്പലങ്ങൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.