ആലുവ : പ്രണയബന്ധം ഭര്‍ത്താവും മക്കളും അറിഞ്ഞ വിഷമത്തില്‍ ആലുവ സ്വദേശിനി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. കാമുകനെ വിളിച്ച് വരുത്തിയ ശേഷം ഇയാളുടെ മുന്നിൽ വച്ചാണ് ഇവർ ട്രെയിന്‍ മുന്നിൽ ചാടിയത്. കാമുകിയുടെ മരണം കണ്ട യുവാവ് മനോവിഷമത്തില്‍ പുഴയില്‍ ചാടി ജീവനൊടുക്കുകയും ചെയ്തു. വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. ആലുവ കുഴിവേലിപ്പടി സ്വദേശി 42 കാരിയായ മഞ്ജുവും, മഞ്ജുവിന്റെ വീടിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന ഡ്രൈവറായ 39 കാരനായ ശ്രീകാന്തുമാണ് മരിച്ചത്. ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
ആലുവ ഗ്യാരേജിന് സമീപം ട്രെയിനിന് മുന്നില്‍ ചാടിയാണ് മഞ്ജു മരിച്ചത്.
പ്രദേശത്തെ ഒരു ഫാക്ടറിയിലെ ജീവനക്കാരിയായിരുന്നു മഞ്ജു. മൂന്ന് മാസം മുന്‍പാണ് ഡ്രൈവറായ ശ്രീകാന്ത് മഞ്ജുവിന്റെ വീടിനടുത്ത് വാടകയ്ക്ക് താമസിക്കാനെത്തിയത്. പിന്നീട് ഇരുവരും പ്രണയത്തിലായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ കഴിഞ്ഞ ദിവസം ഇവരുടെ പ്രണയം വീട്ടില്‍ അറിയുകയും അതിനെ തുടര്‍ന്ന് വീട്ടില്‍ വഴക്കു നടക്കുകയുംചെയ്തു. ഇതിന്റെ വിഷമത്തിലായിരുന്നു മഞ്ജു. ഇന്നലെ വൈകീട്ട് ശ്രീകാന്തിനെ ആലുവയിലേക്ക് വിളിച്ചു വരുത്തിയ മഞ്ജു സംസാരിക്കുന്നതിനിടെ റെയില്‍ പാളത്തിലേക്ക് ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അപ്രതീക്ഷിതമായ സംഭവത്തിന്റെ ഞെട്ടലില്‍ ആയിരുന്നു ശ്രീകാന്ത്. ഇയാള്‍ ഓട്ടോയില്‍ ആലുവ മാര്‍ത്താണ്ഡ വര്‍മ്മ പാലത്തില്‍ എത്തിയ ശേഷം പുഴയിലേക്ക് ചാടുകയായിരുന്നു.