തിരുവനന്തപുരം : വീര്യം കൂടിയ ലഹരി മരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. കഠിനംകുളം നാവായിക്കുളം മടവൂർ അയണിക്കാട്ട്കോണം പത്മവിലാസത്തിൽ അഖിൽ (നന്ദു – 24 ), നാവായിക്കുളം ഒരുമ ജംഗ്ഷൻ പടത്തിപ്പാറ വീട്ടിൽ ശരത്ത് ( കണ്ണൻ – 30 ) എന്നിവരെയാണ് കഠിനംകുളം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എ.അൻസാരിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഠിനംകുളം മുണ്ടൻചിറ ജുമാ മസ്ജിദിന് സമീപപ്രദേശങ്ങിൽ ബൈക്കിൽ സഞ്ചരിച്ച് യുവാക്കളുടെ സംഘം ലഹരി വിൽപ്പന നടത്തുന്നതായി ആറ്റിങ്ങൽ ഡിവൈ.എസ്.പി സുനീഷ് ബാബുവിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് ജില്ലാ പൊലീസ് മേധാവി ദിവ്യാ ഗോപിനാഥിന്റെ നിർദേശാനുസരണം പ്രദേശത്ത് പൊലീസ് സംഘം നിരീക്ഷണം ശക്തമാക്കിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനിടെയാണ് യുവാക്കളുടെ സംഘം എം.ഡി.എം.എയുമായി എത്തിയത്. വിപണിയിൽ ഒരു ഗ്രാമിന് 3000 രൂപ വില വരുന്ന അതീവ മാരകമായ ലഹരി മരുന്നുകളാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. സബ് ഇൻസ്പെക്ടർമാരായ വി.സജു , ഷാജി പി. മുകുന്ദൻ , എ.എസ്.ഐമാരായ സന്തോഷ് , ഷാ , ഹാഷിം , സിവിൽ പൊലീസ് ഓഫിസർമാരായ ഷിജു , അനസ്, നിസാം , നുജുമുദീൻ , ദിലീപ് , തിരുവനന്തപുരം ഡെൻസാഫ് ടീം അംഗങ്ങളായ എസ്.ഐ എ.ഫിറോസ് ഖാൻ , എ.എസ്.ഐ ബി ദിലീപ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.