ന്യൂഡല്‍ഹി: മുസ്‌ലിംകള്‍ക്കെതിരായ പി.സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗ വിവാദമാകുന്നതിനിടെ വര്‍ഗീയശക്തികള്‍ക്കെതിരായ പോരാട്ടത്തിന് സൗജന്യ നിയമസഹായം വാഗ്ദാനം ചെയ്ത് സുപ്രീംകോടതി അഭിഭാഷകന്‍ പി.പി ദിനേശ്. പി.സി ജോര്‍ജ് അടക്കമുള്ള വര്‍ഗീയ പ്രചാരകര്‍ക്കെതിരെ സുപ്രീംകോടതി വരെ നിയമപോരാട്ടത്തിന് താനും സുഹൃത്തുക്കളും തയാറാണെന്ന് അദ്ദേഹം അറിയിച്ചു.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പി.വി ദിനേശ് ഇക്കാര്യം അറിയിച്ചത്. പി.സി ജോര്‍ജിനെ പോലുള്ള രാഷ്ട്രീയത്തിലെ വിഷവിത്തുക്കള്‍ക്കെതിരെയും മറ്റു വര്‍ഗീയ ശക്തികള്‍ക്കെതിരെയും പോരാടാന്‍ തയാറായി വരുന്നവര്‍ക്ക് മജിസ്ട്രേറ്റ് കോടതി മുതല്‍ സുപ്രീംകോടതിവരെ സൗജന്യ നിയമസഹായം തരാന്‍ താനും എന്റെ സുഹൃത്തുക്കളും തയാറാണെന്ന് അദ്ദേഹം കുറിപ്പില്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിരുവനന്തപുരത്ത് ഹിന്ദു മഹാപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ മേയ് ഒന്നുവരെ നടക്കുന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ മൂന്നാംദിനം ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിലായിരുന്നു പി.സി ജോര്‍ജിന്റെ വിവാദ പ്രസംഗം. മുസ്ലിം വ്യാപാരികളുടെ സ്ഥാപനങ്ങളില്‍നിന്ന് ഹിന്ദുക്കള്‍ സാധനങ്ങള്‍ വാങ്ങരുത് എന്നാവശ്യപ്പെട്ട ജോര്‍ജ് മുസ്ലിംകളുടെ ഹോട്ടലുകളില്‍ വന്ധ്യംകരണം നടക്കുന്നുണ്ടെന്നും ആരോപിച്ചു.