കോട്ടയം : ജവഹർ ബാലഭവൻ അധ്യാപകർ നടത്തിവരുന്ന സമരത്തിൻ്റെ ഭാഗമായി ഇരുപത്തി എട്ടാം ദിവസമായ ഇന്ന് ജവഹർ ബാലഭവൻ്റെ മുന്നിൽ നിന്ന് റാലി നടത്തി.റാലിയോടനുബന്ധിച്ച് ഗാന്ധിസ്ക്വയറിൽ നടന്ന പൊതുയോഗം സംരക്ഷണസമതി രക്ഷാധികാരി പി.കെ ആനന്ദക്കുട്ടൻ ഉദ്ഘാടനം ചെയ്തു. തൊഴിലവകാശം സംരക്ഷിച്ചതിൻ്റെ ഓർമ്മ പുതുക്കൽ ദിനത്തിൽ അകാരണമായി പിരിച്ചുവിട്ട ബാലഭവൻ അദ്ധ്യാപകരെ തിരിച്ചെടുക്കുന്നതിനും ബാലഭവൻ നിലനിർത്തുന്നതിനുമാണ് സമരം നടത്തുന്നത്.
സർക്കാർ ഉടൻ ഇടപെടണം. പി.ജി ഗോപാലകൃഷ്ണൻ, വിജി ഹരീന്ദ്രനാഥ്, വിജി ഉപേന്ദ്രനാഥ്, പി.കെ ഹരിദാസ്, മിഥുന മോഹൻ, സുപ്രഭ സുരേഷ്, ശ്രീലത ശ്രീകുമാർ, വിറ്റി സുരേഷ് ,ശിവദാസ്, കെ എം ജോൺ, പ്രസാദ് ,ശ്രീകുമാർ ആറന്മുള എന്നിവർ പ്രസംഗിച്ചു.