ഉക്രൈയിനിൽ അതിക്രമിച്ച് കയറിയ റഷ്യ നടത്തുന്നത് ക്രൂരമായ ബലാത്സംഗം ; ഉക്രെയിൻ പെൺകുട്ടികളെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കി റഷ്യൻ സൈന്യം

കീവ് : റഷ്യ ഉക്രൈനില്‍ യുദ്ധക്കുറ്റങ്ങള്‍ തുടരുകയാണ്. ഉക്രൈനിലെ പാവപ്പെട്ട യുവതികളെയും കുട്ടികളെയും റഷ്യന്‍ സൈനികര്‍ ബലാത്സംഗം ചെയ്യുന്നതിന്റെ നിരവധി റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ഉക്രൈനെ വരുതിയിലാക്കാന്‍ റഷ്യ കണ്ടുപിടിച്ച കുതന്ത്രങ്ങളിലൊന്നാണ് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയും പൗരന്മാരെ ആക്രമിക്കുകയും ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. റഷ്യന്‍ സൈനികര്‍ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തതായി ഏപ്രില്‍ 12 ന് ഉക്രൈന്റെ പ്രസിഡന്റ് സെലെന്‍സ്കി വെളിപ്പെടുത്തിയിരുന്നു.

Advertisements

സി.എന്‍.എന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്‌ 70 ലധികം ബലാത്സംഗക്കേസുകള്‍ ഇതിനോടകം രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഉക്രൈനിലെ കമ്മീഷണര്‍ ലിയുഡ്‌മൈല ഡെനിസോവ ഇവയില്‍ ചില കേസുകളെ കുറിച്ച്‌ സംസാരിച്ചതിന്റെ വിശദവിവരങ്ങള്‍ പുറത്തുവന്നു. റേപ്പ് ചെയ്യപ്പെട്ട ഇരകളുടെ സമ്മതപ്രകാരമായിരുന്നു ഇദ്ദേഹം വിവരങ്ങള്‍ പുറത്തുവിട്ടത്. ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ചെറിയ കുട്ടികളെയാണ് റഷ്യന്‍ സൈനികര്‍ ലക്ഷ്യം വെയ്ക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

’14 വയസ്സുള്ള ഒരു പെണ്‍കുട്ടിയെ 5 റഷ്യന്‍ അധിനിവേശക്കാര്‍ ബലാത്സംഗം ചെയ്തു. അവള്‍ ഇപ്പോള്‍ ഗര്‍ഭിണിയാണ്. 11 വയസുള്ള ഒരു പെണ്‍കുട്ടിയെ അമ്മയുടെ മുന്നില്‍ വെച്ച്‌ ബലാത്സംഗം ചെയ്തു. മകളെ റേപ്പ് ചെയ്യുന്നത് കണ്ടാസ്വദിക്കാന്‍ റഷ്യന്‍ സൈനികര്‍ അവളുടെ അമ്മയോട് ആവശ്യപ്പെട്ടു. 20 വയസ്സുള്ള ഒരു സ്ത്രീയെ മൂന്ന് അധിനിവേശക്കാര്‍ ഒരേസമയം സാധ്യമായ എല്ലാ വഴികളിലും ബലാത്സംഗം ചെയ്തു. ഈ മൂന്ന് കേസുകളും റഷ്യന്‍ യുദ്ധക്കുറ്റങ്ങളുടെ കണക്കിലെടുക്കണമെന്ന് ഉക്രൈനിലെ റഷ്യന്‍ സൈനിക അധിനിവേശ സമയത്ത് മനുഷ്യാവകാശ ലംഘനങ്ങള്‍ അന്വേഷിക്കുന്നതിനായി യുഎന്‍ കമ്മീഷന്‍ നിയമിച്ച വിദഗ്ധ സമിതിയോട് ഞാന്‍ ആവശ്യപ്പെടുന്നു’, അദ്ദേഹം വെളിപ്പെടുത്തി.

‘നിയമപ്രകാരം, ഒരു റഷ്യന്‍ ഉദ്യോഗസ്ഥന് ആരെയും കൊല്ലാനോ പീഡിപ്പിക്കാനോ ബലാത്സംഗം ചെയ്യാനോ അനുവാദമില്ല. എന്നാല്‍, ഇവ ലംഘിക്കുന്നു. സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നു. റഷ്യയുടെ യുദ്ധ തന്ത്രമാണിത്’, പ്രസിഡന്റിന്റെ ഓഫീസ് മേധാവി ഒലെക്സി അരെസ്റ്റോവിച്ച്‌ പറഞ്ഞു.

കെര്‍സണ്‍ ഒബ്ലാസ്റ്റിന്റെ ഇന്‍ഹുലെറ്റ്സ് ദിശയിലുള്ള ഗ്രാമങ്ങളിലൊന്നില്‍, റഷ്യന്‍ അധിനിവേശക്കാര്‍ 16 വയസ്സുള്ള ഗര്‍ഭിണിയായ പെണ്‍കുട്ടിയെയും 78 വയസ്സുള്ള അവളുടെ മുത്തശ്ശിയെയും ഒരേസമയം ബലാത്സംഗം ചെയ്തു. ഏപ്രില്‍ 8 ന് ഉക്രൈന്‍ കമ്മീഷണര്‍ ഡെനിസോവ ഇത് സ്ഥിരീകരിച്ചു.

ബലാത്സംഗത്തിനിരയായ രണ്ട് പെണ്‍കുട്ടികളെ ചികിത്സിക്കുന്ന സൈക്കോളജിസ്റ്റും സൈക്യാട്രിസ്റ്റുമായ ലിലിയ ഷക്കലോവയ്ക്കും പറയാനുള്ളത് ഇതേകഥ തന്നെയാണ്. ബാബേല്‍ എഡിറ്റര്‍-ഇന്‍-ചീഫ് യൂജിന്‍ സ്പിരിനുമായി നടത്തിയ അഭിമുഖത്തിലാണ് തനിക്കറിയാവുന്ന കാര്യങ്ങള്‍ ലിലിയ വെളിപ്പെടുത്തിയത്.

‘കീവിനടുത്തുള്ള ബുച്ചയിലാണ് പെണ്‍കുട്ടികളില്‍ ഒരാള്‍ ബലാത്സംഗത്തിനിരയായത്. അവളുടെ അമ്മ മറ്റ് അമ്മമാര്‍ക്കും കുട്ടികള്‍ക്കുമൊപ്പം വെള്ളത്തിനായി പുറപ്പെട്ടു. ഒന്നോ രണ്ടോ കുട്ടികള്‍ തനിച്ചായി. ഈ സമയം കഴുകന്മാര്‍ അകത്തു കടന്നു. അവര്‍ അവളെ ബലാത്സംഗം ചെയ്തു. പെണ്‍കുട്ടി നിലവിളിച്ചു, അവളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച സ്ത്രീയെ അവര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ അമ്മ മടങ്ങിയെത്തിയപ്പോള്‍, അടിയേറ്റ സ്ത്രീ തന്റെ കൈകള്‍കൊണ്ട് ‘മിണ്ടാതിരിക്കൂ.. ഒച്ചയുണ്ടാക്കരുത്’ എന്ന് പറഞ്ഞു. ‘മിണ്ടാതിരിക്കൂ, കുട്ടിയെ ഭയപ്പെടുത്തരുത്’ അവള്‍ വാ പൊത്തിപ്പിടിച്ചു. ചോര പുരണ്ട കുഞ്ഞിനെ കണ്ട് അമ്മയ്ക്ക് നിലവിളിക്കാന്‍ തോന്നി. ചെറിയ പെണ്‍കുട്ടി പറഞ്ഞു, ‘അമ്മേ, എന്റെ ശരീരം വേദനിക്കുന്നു’. അവള്‍ക്ക് വെറും 9 വയസായിരുന്നു പ്രായം’, ലിലിയ പറഞ്ഞു.

രണ്ടാമത്തെ പെണ്‍കുട്ടിക്ക് അച്ഛനില്ല. മുത്തശ്ശിയോടൊപ്പം ഒരുമിച്ചായിരുന്നു താമസം. മുത്തശ്ശിയുടെ കണ്‍മുന്നില്‍ വച്ചാണ് ബലാത്സംഗത്തിനിരയായത്. മുത്തശ്ശി നിലവിളിക്കാന്‍ തുടങ്ങി, പക്ഷേ റഷ്യന്‍ സൈനികര്‍ അവരുടെ മുഖത്തടിച്ചു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിനു പുറമേയാണ് ഈ രണ്ട് കേസുകളും.

ബലാത്സംഗത്തിനിരയായ, 10 വയസിന് താഴെയുള്ള പെണ്‍കുട്ടികളെ കുറിച്ച്‌ മരിയുപോളില്‍ നിന്നുള്ള ഒരു ഡോക്ടറുടെ റിപ്പോര്‍ട്ട് ഇതിനിടെ പുറത്തുവന്നു. ബുച്ചയില്‍ 10 വയസുള്ള പെണ്‍കുട്ടിയെ റഷ്യന്‍ പട്ടാളക്കാര്‍ ബലാത്സംഗം ചെയ്തതായി മാധ്യമപ്രവര്‍ത്തകന്‍ അലക്സ് സക്ലെറ്റ്‌സ്‌കിയും റിപ്പോര്‍ട്ട് ചെയ്തു. പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്ത മൂന്ന് കേസുകള്‍ മറ്റ് ഉക്രേനിയന്‍ പത്രപ്രവര്‍ത്തകരും മുമ്ബ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

റഷ്യന്‍ പട്ടാളക്കാര്‍ പൊതുസ്ഥലത്ത് ബലാത്സംഗം ചെയ്യുന്നതിന് രാഷ്ട്രീയ – സാമൂഹിക നിരീക്ഷകര്‍ ചില കാരണങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ബലാത്സംഗത്തിന് ഇരയായവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന സൈക്കോളജിസ്റ്റും സാമൂഹിക പ്രവര്‍ത്തകയുമായ ഒലെക്സാന്ദ്ര ക്വിറ്റ്കോ ഹോളോഡിനോട് നടത്തിയ നിരീക്ഷണങ്ങള്‍ അടിസ്ഥാനപരമായി ചര്‍ച്ച ചെയ്യേണ്ട കാര്യമാണ്. 20 വയസ്സുള്ള പെണ്‍കുട്ടിയെ മൂന്ന് സൈനികര്‍ തെരുവില്‍ വച്ച്‌ ബലാത്സംഗം ചെയ്ത സംഭവത്തെക്കുറിച്ചും ക്വിറ്റ്കോ സംസാരിച്ചു. പെണ്‍കുട്ടിയുടെ അമ്മ സഹായിക്കാന്‍ ഓടിവന്നു, പക്ഷേ ആ മകള്‍ തന്റെ അമ്മയോട് വിളിച്ച്‌ പറഞ്ഞത് ‘അവര്‍ നിങ്ങളെ തൊടാതിരിക്കാന്‍ വീട്ടില്‍ തന്നെ നില്‍ക്കൂ. എന്റെ അടുത്തേക്ക് വരണ്ട’ എന്നായിരുന്നു. ഇര്‍പിനില്‍, അമ്മയെയും അനുജത്തിയേയും ഒരു റഷ്യന്‍ സൈനികന്‍ ബലാത്സംഗം ചെയ്യുന്നത് മൂത്തമകള്‍ക്ക് കാണേണ്ടി വന്നു. ഇത്തരം നിരവധി കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘എന്നെ വല്ലാതെ സ്പര്‍ശിച്ച ഒരു സംഭവമുണ്ടായി. റഷ്യന്‍ പട്ടാളക്കാര്‍ ഒരു കുടുംബത്തിലെ ഇളയ മകളെ ബലാത്സംഗം ചെയ്തു. അവള്‍ക്ക് 19 വയസായിരുന്നു, മൂത്ത സഹോദരിക്ക് 21 ഉം. തന്റെ അനുജത്തിയെ കൊണ്ടുപോകരുതെന്നും, പകരം തന്നെ കൊണ്ടുപൊക്കോളാനും മൂത്തയാള്‍ സൈനികരുടെ അടുത്തേക്ക് ഓടിച്ചെന്ന് അവരുടെ കാല് പിടിച്ച്‌ അപേക്ഷിച്ചു. അവളെ തള്ളിമാറ്റിയിട്ട് അവര്‍ അവളോട് പറഞ്ഞു, ‘നിന്റെ സഹോദരി റേപ്പ് ചെയ്യപ്പെടുന്നത് നീ കാണണം. ഓരോ നാസി വേശ്യയുടെ കാര്യത്തിലും ഇതായിരിക്കും സംഭവിക്കുക. നീ ഇത് എല്ലാവരോടും പറയണം’. ഇളയസഹോദരിയുടെ ശരീരം മുഴുവന്‍ കഴുകന്മാര്‍ കീറി വലിച്ചിരിന്നു. അവരുടെ പ്രദേശത്ത് ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നില്ല. വൈദ്യരുടെ സഹായത്താല്‍ അവളുടെ ശരീരത്തിലുണ്ടായിരുന്ന മുറിവുകളെല്ലാം ഉണക്കി. എന്നാല്‍, ബലാത്സംഗത്തിനിരയായ അവള്‍ക്ക് ഇതുവരെ സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല’, സൈക്കോളജിസ്റ്റായ ക്വിറ്റ്കോ പറഞ്ഞു.

‘ഇനി ഒരിക്കലും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കാത്ത തരത്തില്‍ ഞങ്ങള്‍ നിങ്ങളെ ബലാത്സംഗം ചെയ്യും’ – ഇതാണ് റഷ്യന്‍ സൈനികര്‍ ഉക്രൈന്‍ വീഥികളിലൂടെ പരസ്യമായി പാടി നടക്കുന്നത്. ബുച്ചയില്‍ റഷ്യന്‍ അധിനിവേശക്കാര്‍ 14 നും 24 നും ഇടയില്‍ പ്രായമുള്ള 25 ഓളം പെണ്‍കുട്ടികളെ ഒരു ബേസ്മെന്റില്‍ പാര്‍പ്പിക്കുകയും സ്ഥിരമായി ബലാത്സംഗം ചെയ്യുകയും ചെയ്തു. ചില പെണ്‍കുട്ടികള്‍ ഗര്‍ഭിണികളായി. കമ്മീഷണര്‍ ഡെനിസോവയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

‘ഉക്രേനിയന്‍ കുട്ടികള്‍ ഉണ്ടാകുന്നത് തടയാന്‍ ആണ് റഷ്യന്‍ സൈനികര്‍ ഇങ്ങനെ ചെയ്യുന്നത്. ഇനി ഒരിക്കലും ഒരു പുരുഷനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കാത്ത തരത്തില്‍ പെണ്‍കുട്ടികളെ അവര്‍ ബലാത്സംഗം ചെയ്യുന്നു. എല്ലാ നാസി വേശ്യകള്‍ക്കും ഇതുസംഭവിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് റഷ്യന്‍ സൈനികര്‍ 16 വയസുള്ള ഒരു പെണ്‍കുട്ടിയെ അവളുടെ, 25 വയസുള്ള സഹോദരിക്ക് മുന്നിലിട്ട് ബലാത്സംഗം ചെയ്തത്. 14 വയസുള്ള മറ്റൊരു പെണ്‍കുട്ടിയെ ഏഴ് തവണയാണ് അവര്‍ ബലാത്സംഗം ചെയ്തത്. അവരുടെ റിപ്പോര്‍ട്ട് ഞങ്ങളുടെ പക്കലുണ്ട്. അവരില്‍ ചിലര്‍ ഇപ്പോള്‍ ഗര്‍ഭിണികളാണ്’, ഏപ്രില്‍ 5-ന് കൈവ് വാസിലിന ലെവ്‌ചെങ്കോയില്‍ നിന്നുള്ള ഒരു സൈക്കോതെറാപ്പിസ്റ്റ് എഴുതി.

റഷ്യന്‍ പട്ടാളക്കാര്‍ കൂട്ടബലാത്സംഗം ആസൂത്രണം ചെയ്താണ് നടപ്പിലാക്കുന്നതെന്ന ആരോപണവും ഉയര്‍ന്നുവന്നിരുന്നു. കീവില്‍ നിന്നുള്ള ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് പറയുന്നതനുസരിച്ച്‌, പെണ്‍കുട്ടികളെ എങ്ങനെ റേപ്പ് ചെയ്യാം എന്നതിനെ സംബന്ധിച്ച്‌ റഷ്യന്‍ പട്ടാളക്കാര്‍ കൂടിയാലോചന നടത്തുന്നുണ്ട് എന്നാണ്. അവളോടൊപ്പം ജോലി ചെയ്യുന്ന ഇര്‍പിന്‍, ബുച്ച സ്വദേശിനികളായ പെണ്‍കുട്ടികളാണ് ഇക്കാര്യം സൈക്കോളജ്‌സിറ്റിനോട് വെളിപ്പെടുത്തിത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.