അക്ഷയ തൃതീയ ദിവസം ഒരു കാരണവശാലും സ്വർണം വാങ്ങില്ല ; ഉള്ള പുണ്യം + പണം അന്ന് നഷ്ട്ടപെടുത്താന്‍ താല്പര്യമില്ല : കർശന നിലപാടുമായി സൂര്യകാലടി മനയിലെ സുബ്രഹ്‌മണ്യന്‍ ഭട്ടതിരിപ്പാട്

കോട്ടയം : ഇന്ന് അക്ഷയതൃതീയ ആണ്. കൊവിഡ് പ്രതിസന്ധി വിട്ടകലുകയും കടകളെല്ലാം തുറക്കുകയും ചെയ്‌തതോടെ ഇക്കുറി അക്ഷയതൃതീയ വില്പനനേട്ടത്തിന്റേതാകുമെന്ന പ്രതീക്ഷയില്‍ സ്വര്‍ണാഭരണ വിപണി. കൊവിഡും ലോക്ക്ഡൗണും മൂലം കഴിഞ്ഞ രണ്ടുവര്‍ഷവും കടകള്‍ അടച്ചിട്ടതിനാല്‍ അക്ഷയതൃതീയ വില്പന പൊലിഞ്ഞിരുന്നു.

Advertisements

സംസ്ഥാനത്ത് ഏറ്റവുമധികം സ്വര്‍ണാഭരണം വിറ്റഴിയുന്ന ദിനമാണ് അക്ഷയതൃതീയ. ഇന്ന് രാവിലെ 6.10ന് ആരംഭിക്കുന്ന അക്ഷയതൃതീയ മുഹൂര്‍ത്തം വൈകിട്ട് 6.09 വരെയുണ്ട്. സ്വര്‍ണം വാങ്ങാന്‍ ഏറ്റവും ഐശ്വര്യപൂര്‍ണമെന്ന് വിശ്വസിക്കപ്പെടുന്ന മുഹൂര്‍ത്തമാണിത്. എന്നാല്‍ അക്ഷയതൃതീയ ദിവസം ഒരു കാരണവശാലും സ്വര്‍ണം വാങ്ങില്ലെന്ന് പറയുകയാണ് പ്രശസ്‌തമായ സൂര്യകാലടി മനയിലെ സുബ്രഹ്‌മണ്യന്‍ ഭട്ടതിരിപ്പാട്. അതിന്റെ കാരണവും അദ്ദേഹം വിശദീകരിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘നാളെ അക്ഷയ തൃതീയ.
…. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് ബഹുമാന്യനായ മാധവ്ജി, പുതുമന ദാമോദരന്‍ നമ്ബൂതിരി തുടങ്ങി മുത്തച്ഛന്റെ ആത്മസുഹൃത്തുക്കള്‍ പ്രത്യേക താല്പര്യത്തോടെ ആവശ്യപ്പെട്ടതും കണക്കിലെടുത്ത് മുത്തച്ഛന്‍ എനിക്ക് അധിദീക്ഷ നല്‍കി അനുഗ്രഹിച്ച ദിവസം

പതിവുപോലെ കേരളത്തിലെ പ്രധാനപ്പെട്ട 3 സ്വര്‍ണ്ണ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ക്ഷണം വന്നു. ‘നാളെ പ്രത്യേക സമയം book ചെയ്യണോ.., എപ്പോഴാണ് സൗകര്യപ്പെടുക’ ..ഇങ്ങനെ !!

എന്തായാലും അക്ഷയതൃതീയ ദിവസം ഒരു കാരണവശാലും സ്വര്‍ണ്ണം വാങ്ങില്ല എന്ന് മനസ്സില്‍ ഉറപ്പിച്ച ആളാണ് ഞാന്‍ എന്ന് മറുപടി പറഞ്ഞു. വേണമെങ്കില്‍ നാളെ കഴിഞ്ഞ് ചതുര്‍ത്ഥിക്ക് വാങ്ങിച്ചോളാം ; എന്തായാലും തൃതീയ നമുക്ക് പറ്റില്ല. ഉള്ള പുണ്യം + പണം അന്ന് നഷ്ട്ടപെടുത്താന്‍ താല്പര്യമില്ല.
പണിക്കൂലി, കുറവ് തുടങ്ങി ഒന്നിന്റെ പേരിലും ഒന്നും നഷ്ട്ടപ്പെടാന്‍ താല്പര്യമില്ല’.

Hot Topics

Related Articles