ന്യൂഡൽഹി: കോൺഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുൽ ഗാന്ധി പബ്ബിൽ വനിത സുഹൃത്തുമായുള്ള വീഡിയോ പുറത്ത്. വിദേശരാജ്യത്തെ പബ്ബിലെ ദൃശ്യങ്ങൾ നേപ്പാളിൽ നിന്നുമുള്ളതാണെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ വർഗീയ സംഘർഷങ്ങൾക്കിടെ പാർട്ടിയിലെ പ്രമുഖന്റെ അഭാവം ബി ജെ പി അടക്കമുള്ള പാർട്ടികൾ ഉയർത്തുന്നുണ്ട്. രാഹുലിന്റെ ഉല്ലാസ വീഡിയോ രാഷ്ട്രീയ എതിരാളികൾ വൈറലാക്കി. പുറത്ത് വന്ന വീഡിയോ ഉപയോഗിച്ച് കോൺഗ്രസ് നേതൃത്വത്തിനെതിരെ അവർ ആഞ്ഞടിക്കുകയും ചെയ്തിട്ടുണ്ട്.
‘അവധി, പാർട്ടി, ഉല്ലാസ യാത്ര, സ്വകാര്യ വിദേശ സന്ദർശനം തുടങ്ങിയവ ഇപ്പോൾ പുതിയ കാര്യമല്ലെന്നായിരുന്നു വീഡിയോയെ കുറിച്ചുള്ള കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവിന്റെ ട്വീറ്റ്. ‘മുംബയിൽ ആക്രമണം ഉണ്ടായപ്പോൾ രാഹുൽ ഗാന്ധി ഒരു നിശാക്ലബ്ബിലായിരുന്നു. തന്റെ പാർട്ടി പൊട്ടിത്തെറിക്കുന്ന സമയത്തും അദ്ദേഹം ഒരു നിശാക്ലബ്ബിലാണ്. അയാൾ സ്ഥിരതയുള്ളവനാണ് ‘ ബിജെപി ഐടി കൺവീനർ അമിത് മാളവ്യ ട്വിറ്ററിൽ പരിഹസിച്ചു. പ്രധാനമന്ത്രി മോദിയുടെ യൂറോപ്പ് സന്ദർശനത്തിനായി കോൺഗ്രസ് പരിഹസിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് ബിജെപി നേതാവ് തജീന്ദർ പാൽ ബഗ്ഗ, രാഹുൽ ഗാന്ധി വിദേശത്ത് പാർട്ടി നടത്തുന്ന വീഡിയോ പങ്കുവച്ചത്. കാഠ്മണ്ഡുവിലേതെന്ന് കരുതുന്ന നിശാക്ലബിൽ രാഹുൽ ഗാന്ധി മറ്റൊരാളോടൊപ്പം പാർട്ടി നടത്തുന്നതാണ്