കൊച്ചി : തൃക്കാരക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ അന്തരിച്ച പി.ടി. തോമസിന്റെ ഭാര്യ ഉമാ തോമസ് യുഡിഎഫ് സ്ഥാനാർഥിയാകും. കോൺഗ്രസ് നേതൃയോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമുണ്ടായത്. ഇന്നു വൈകിട്ടോടെ ഉമയുടെ സ്ഥാനാർഥിത്വം ഹൈക്കമാൻഡ് ഔദ്യോഗികമായി അറിയിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ചർച്ചകൾ സജീവമായപ്പോൾ തന്നെ യുഡിഎഫ് സ്ഥാനാർഥിയായി ഉയർന്ന് കേട്ട പേരാണ് ഉമയുടേത്. എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉമ തയാറല്ലെന്ന രീതിയിലായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോർട്ടുകളെല്ലാം. എന്നാൽ ഉമയെ തൃക്കാക്കരയില്‍ മത്സരിപ്പിക്കുന്ന കാര്യത്തില്‍ കെപിസിസി നേതൃത്വത്തിന് ഏകമനസാണ് ഉണ്ടായിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയവർ ഉമയെ വീട്ടിലെത്തി കണ്ടതോടെ സ്ഥാനാർഥി ചർച്ചകൾ സജീവമാവുകയും ചെയ്തിരുന്നു.