ഇടുക്കി :തങ്കമണിയിൽ വാഹന പരിശോധനയ്ക്കിടെ 800 ഗ്രാം കഞ്ചാവുമായി യുവതി അറസ്റ്റിൽ. കട്ടപ്പനറേഞ്ചിൻ്റെ അധിക ചുമതലയുള്ള തങ്കമണി എക്സൈസ് ഇൻസ്പെക്ടറും സംഘവുമാണ് പ്രതിയെ പിടികൂടിയത്. കട്ടപ്പന – പുളിയൻമല റോഡിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് തമിഴ്നാട് റോഡ് ട്രാൻസ്പോർട്ട് ബസ്സിൽ നിന്നും സംശയാസ്പദമായി കണ്ട പീരുമേട് താലൂക്കിൽ ഉപ്പുതറ വില്ലേജിൽ കണ്ണംപടി കരയിൽ ഇടത്തറ വീട്ടിൽ പൊടിയൻ മകൾ ബിനു മോളെ കഞ്ചാവുമായി പിടികൂടിയത്.
പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ സജീവ് കുമാർ എം ഡി, സിവിൽ എക്സ്സൈസ് ഓഫീസർമാരായ ജയിംസ് മാത്യു,Sശ്രീകുമാർ ,ബിജു ജേക്കബ്, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ബിജി കെ.ജെ , ചിത്ര ഭായ് എം.ആർ എന്നിവർ പങ്കെടുത്തു. പ്രതിയെ കട്ടപ്പന കോടതിയിൽ ഹാജരാക്കി.