കോട്ടയം, ജവഹർ ബാലഭവന് മുൻപിൽ അധ്യാപകർ നടത്തിവരുന്ന സമരം മുപ്പത്തിഒന്നാം ദിവസം ഏറെ വ്യത്യസ്തതയോടെയാണ് നടന്നത്. കഞ്ഞിവെച്ച് കുടിച്ചുകൊണ്ട് പ്രതിഷേധ സമരം നടത്തി. ജവഹർ ബാലഭവൻ സംരക്ഷണ സമിതി രക്ഷാധികാരി പി കെ ആനന്ദക്കുട്ടൻ ഉദ്ഘാടനം ചെയ്തു. ജവഹർ ബാലഭവന് പ്രത്യേക ബോർഡ് രൂപീകരിച്ച് പബ്ലിക് ലൈബ്രറി ഭരണാധികാരികളുടെ കൈകളിൽ നിന്ന് മാറ്റി സ്വയംഭരണ സ്ഥാപനമായി നിലനിർത്താൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംരക്ഷണസമിതി കൺവീനർ പി ജി ഗോപാലകൃഷ്ണൻ, കേരള ആർട്ടിസ്റ്റ് ഫ്രട്ടേനിറ്റി (കാഫ് ) ജില്ലാ സെക്രട്ടറി അജയ്, ജില്ലാ കമ്മിറ്റി മെമ്പർ മാത്യു പി ജോൺ, പി കെ ഹരിദാസ്, ശിവദാസ് കെ ബി, സുരേഷ് വി പി, ഹരീന്ദ്രനാഥ് വി ജി, ജയശ്രീ ഉപേന്ദ്രനാഥ്, സുപ്രഭ സുരേഷ്, ശ്രീലത ശ്രീകുമാർ, മിഥുന മോഹൻ, ബേബി മാത്യു മായ മോഹൻ എന്നിവർ സംസാരിച്ചു.