പ്രമുഖ വ്‌ളോഗർ റിഫയുടെ മൃതദേഹം ഇന്ന് പുറത്തെടുക്കും; വീണ്ടും പോസ്റ്റ്‌മോർട്ടത്തിന് അനുമതി നൽകി

കോഴിക്കോട്: പ്രമുഖ വ്‌ലോഗർ റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ ആർ.ഡി.ഒ അനുമതി നൽകി. റിഫയുടെ കുടുംബത്തിന്റെ പരാതിയിലാണ് നടപടി. ദുബായിൽവച്ച് റിഫയുടെ പോസ്റ്റ്മോർട്ടം നടത്തിയിരുന്നില്ല. മാർച്ച് ഒന്നിനാണു ദുബായിലെ ഫ്‌ലാറ്റിൽ റിഫയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ദുബായിൽ പോസ്റ്റ്‌മോർട്ടം നടത്താതിരുന്നത് ദുരൂഹമാണെന്നും ഇവിടെ നടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.ഇതേത്തുടർന്നാണ് പോസ്റ്റ്‌മോർട്ടത്തിനുള്ള നടപടികൾ ആരംഭിച്ചത്.

Advertisements

സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് മെഹ്നാസിനെതിരെ കാക്കൂർ പൊലീസ് കേസെടുത്തിരുന്നു. മരണത്തിൽ ദുരൂഹതയുള്ളതിനാൽ മെഹ്നാസിനെതിരെ കേസെടുക്കണമെന്നു റിഫയുടെ പിതാവും മാതാവും സഹോദരനും റൂറൽ എസ്.പി എ.ശ്രീനിവാസിനു പരാതി നൽകിയിരുന്നു. എസ്.പിയുടെ നിർദേശ പ്രകാരം കാക്കൂർ പൊലീസ് പ്രാഥമിക അന്വേഷണം നടത്തി. റിഫയുടെ മാതാപിതാക്കളുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി. 3 വർഷം മുൻപായിരുന്നു ഇരുവരും വിവാഹിതരായത്.

Hot Topics

Related Articles