കുട്ടികളുടെ ആഭരണങ്ങൾ അടിച്ച് മാറ്റൽ തൊഴിൽ : ആശുപതികൾ പ്രവർത്തന മേഖല ; കുളുത്തൊഴു സ്വദേശി പൊലീസ് പിടിയിലായി ; വീഡിയോ കാണാം

കട്ടപ്പന :ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയവരുടെ കുഞ്ഞിനെ എടുക്കുകയും താലോലിക്കുകയും ചെയ്ത ശേഷം കുഞ്ഞിൻ്റെ സ്വർണ്ണവള അടിച്ച് മാറ്റിയ യുവതിയാണ് പൊലീസ് പിടിയിലായത്. കുഴിത്തൊളു സ്വദേശി പനക്കൽ സുശീല (48) യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisements

കഴിഞ്ഞ ദിവസം രാവിലെ കട്ടപന സെന്റ്റ് ജോൺസ് ആശുപത്രിയിൽ കുട്ടിയിൽ നിന്നു തട്ടിയെടുത്ത സ്വർണ്ണം പണയം വെച്ച ശേഷം 11 മണിയോടു കൂടി രണ്ടാ മോഷണം നടത്തുകയായിരുന്നു. ഒന്നരവയസുള്ള കുഞ്ഞുമായി സീബ്രാലൈൻ ക്രോസ് ചെയ്യാൻ ബുദ്ധിമുട്ടി നിന്ന പത്തു വയസുകാരൻ്റെ കൈയ്യിൽ നിന്ന് കുഞ്ഞിനെ വാങ്ങി ക്രോസ് ചെയ്യുന്നതിനിടെ വള ഊരി മാറ്റുകയാണ് ചെയ്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഭവം നടന്ന് ഒരു മണിക്കൂറിനിടെ തന്നെ രണ്ട് മോഷണം നടത്തിയ പ്രതിയെ കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോനും സംഘവും പിടികൂടി. ചികിത്സയ്ക്കെത്തിയവരുടെ കുഞ്ഞിനെ എടുക്കുകയും താലോലിക്കുകയും ചെയ്ത ശേഷം കുട്ടിയുടെ സ്വർണ്ണ വളയുമായി കടന്നു കളയുകയുമാണ് ഇയാളുടെ രീതി.
കഴിഞ്ഞ ദിവസം രാവിലെ 10 മണിക്കായിരുന്നു കട്ടപ്പന സെൻ്റ് ജോൺസ് ഹോസ്പിറ്റലിൽ എത്തിയ യുവതി തന്ത്രപൂർവ്വം ഡോക്ടറെ കാണാനിരുന്ന അമ്മയുടെ കൈയിൽ നിന്ന് കുഞ്ഞിനെ വാങ്ങുകയും കുറച്ച് നേരം താലോലിക്കുകയും ചെയ്ത ശേഷം കുട്ടിയുടെ സ്വർണ്ണവള അടിച്ചു മാറ്റിയ ശേഷം കുഞ്ഞിനെ തിരികെ നൽകി കടന്നുകളഞ്ഞത്.തുടർന്ന് കട്ടപ്പന ടൗണിലെത്തിയ യുവതി സമീപത്തുള്ള സ്വർണ്ണ പണയ സ്ഥാപനത്തിൽ കയറി വള പണയപ്പെടുത്തി പണം വാങ്ങുകയും ചെയ്തു.

Hot Topics

Related Articles