പാലാ : വിവാഹ വാഗ്ദാനം നൽകി രണ്ടു വർഷത്തോളം ഒന്നിച്ച് താമസിച്ച് യുവതിയെ പീഡിപ്പിക്കുകയും മൂന്ന് പവനും അഞ്ച് ലക്ഷത്തോളം രൂപയും തട്ടിയെടുക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. പാലാ കടപ്പാട്ടൂർ കരയിൽ കത്രീഡൽ പള്ളിക്ക് പുറകുവശത്തായി വാടകയ്ക്ക് താമസിച്ചിരുന്ന അയർക്കുന്നം തെക്കേ മഠത്തിൽ സോനു രാജനെ (29 ) യാണ് പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെ.പി തോംസൺ അറസ്റ്റ് ചെയ്തത്.
2020 മുതൽ പ്രതിയും പരാതിക്കാരിയും ഭാര്യ ഭർത്താക്കന്മാരെപ്പോലെ കടപ്പാട്ടൂർ കരയിൽ കത്രീഡൽ പള്ളിക്ക് പുറകുവശത്തായി വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ഈ സമയത്ത് പ്രതി പലപ്പോഴായി പരാതികാരിയുടെ കൈയിൽ നിന്നും മൂന്നു പവൻ സ്വർണാഭരണങ്ങളും അഞ്ച് ലക്ഷത്തിലധികം രൂപയും കൈക്കലാക്കിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് പ്രതി കഴിഞ്ഞ മാസം പതിനാലാം തീയതി സ്വന്തം വീട്ടിലേയ്ക്ക് പോയി. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ മറ്റൊരു യുവതിയെ വിവാഹം ചെയ്യുകയായിരുന്നു. ഈ സംഭവം അറിഞ്ഞ പരാതിക്കാരി പാലാ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിൽ പ്രതിയെ അറസ്റ്റ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.