കോട്ടയം ജില്ലയിൽ പുതിയൊരു പൊലീസ് സ്റ്റേഷൻ ആരംഭിക്കുന്നു; വിവിധ പൊലീസ് സ്റ്റേഷനുകളെ വിഭജിച്ച് മൂന്ന് പഞ്ചായത്തുകളിലായി മാഞ്ഞൂരിൽ പുതിയ സ്റ്റേഷൻ വരുന്നു; ഉത്തരവ് പുറത്തിറക്കി സംസ്ഥാന സർക്കാർ

കോട്ടയം: ജില്ലയിലെ ഏറ്റുമാനൂർ പൊലീസ് സ്റ്റേഷൻ വിഭജിച്ച് മാഞ്ഞൂർ എന്ന പേരിൽ പുതിയ പൊലീസ് സ്റ്റേഷൻ വരുന്നു. കോട്ടയം ജില്ലയിലെ കല്ലറ, തലയാഴം, വെച്ചൂർ പഞ്ചായത്തുകളെ ഉൾപ്പെടുത്തിയാണ് ഇപ്പോൾ പുതിയ പൊലീസ് സ്റ്റേഷൻ വരുന്നത്. ഇതിൽ പല സ്ഥലങ്ങളും പല പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെട്ടിരുന്നതാണ് ഈ സ്ഥലങ്ങളെ കൂട്ടിച്ചേർത്താണ് പുതിയ പൊലീസ് സ്റ്റേഷൻ വരുന്നത്. പൊലീസ് സ്റ്റേഷനായി കല്ലറയിൽ പഞ്ചായത്ത് പുതിയ കെട്ടിടം വിട്ടു നൽകിയിട്ടുണ്ട്.

Advertisements

മാഞ്ഞൂർ പോലീസ് സ്റ്റേഷൻ കല്ലറയിലാണ് പ്രവർത്തനം ാരംഭിക്കുന്നത്. പൊലീസ് സ്റ്റേഷൻ പ്രവർത്തിപ്പിക്കുന്നതിനായി കല്ലറ ഗ്രാമപഞ്ചായത്ത് വിട്ടുനൽകിയ കെട്ടിടത്തിന് ഗവൺമെന്റ് അനുമതി നൽകിയിട്ടുണ്ട്. കല്ലറ, തലയാഴം, വെച്ചൂർ പഞ്ചായത്തുകളിലെ ക്രമസമാധാന പാലനത്തിന് വളരെ പ്രയോജനപ്പെടുന്ന ഒന്നായിരിക്കും കല്ലറയിൽ പ്രവർത്തനമാരംഭിക്കുന്ന പൊലീസ് സ്റ്റേഷൻ എന്നാണ് നാട്ടുകാർ പറയുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രദേശത്ത് ക്രമസമാധാന പാലത്തിനു പൊലീസ് എത്തിച്ചേരുന്നതിന് വലിയ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് നാട്ടുകാരും പൊലീസ് ഉദ്യോഗസ്ഥരും തന്നെ നിവേദനവുമായി രംഗത്ത് എത്തിയത്. തുടർന്നാണ് പൊലീസ് സ്റ്റേഷൻ അനുവദിച്ച് സർക്കാർ ഉത്തരവായത്.

Hot Topics

Related Articles