കുഴിമറ്റം പള്ളിയിൽ ഓർമ്മ പെരുന്നാളും സണ്ടേസ്കൂൾ ഭദ്രാസന വാർഷികവും

കുഴിമറ്റം: സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ഇടവകയുടെ കാവൽ പിതാവായ വി. ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ മെയ് ഏഴിനും എട്ടിനും ആചരിക്കും. വൈകിട്ട് 6 മണിക്ക് സന്ധ്യാനമസ്കാരത്തിന് പുതിയ വികാരി ഫാ. കുര്യൻ തോമസ് കരിപ്പാൽ കാർമികത്വം വഹിക്കും.

Advertisements

പ്രധാന പെരുന്നാൾ ദിനമായ ഞായറാഴ്ച രാവിലെ 6.30 ന് പ്രഭാത നമസ്കാരവും, 7.30 ന് വി.കുർബ്ബാനയും. ഓർത്തഡോക്സ് സഭയുടെ ചെന്നൈ ഭദ്രാസന അധിപൻ, കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്തയുമായ ഡോ. യൂഹാനോൻ മാർ ദീയസ്കൊറോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും. പ്രദക്ഷിണം, നേർച്ച വിളമ്പിനും ശേഷം കൊടിയിറക്കം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മലങ്കര ഓർത്തഡോക്സ് സഭ സണ്ടേസ്കൂൾ കോട്ടയം ഭദ്രാസന വാർഷിക സമ്മേളനം വി. കുർബ്ബാന അനന്തരം ഡോ യൂഹാനോൻ മാർ ദീയസ്കൊറോസ് മെത്രാപ്പോലീത്ത ഉത്ഘാടനം ചെയ്യും. ഭദ്രാസന വാർഷിക സമ്മേളനതിൻ്റെ പതാക വെരി റവ. ഫാ ജോസഫ്‌ റമ്പാൻ ഉയർത്തും. സണ്ടേസ്കൂൾ ഡയറക്ടർ ജനറൽ ഫാ.ഡോ.വറുഗീസ് വറുഗീസ് , ഫാ. കുറിയാക്കോസ് പി തോമസ് എന്നിവർ ക്ലാസ്സ് നയിക്കും. മെത്രാസന സെക്രട്ടറി ഫാ. പി.കെ. കുറിയാക്കോസ് , ഭദ്രാസന വൈസ് പ്രസിഡണ്ട് ഫാ.കുര്യൻ തോമസ്, ഡിസ്ടിക്റ്റ് പ്രസിഡണ്ട് ഫാ. പി.എം. സഖറിയ, ഫാ. റിറ്റു ഫിലിപ്പോസ്, ഭദ്രാസന ഡയറക്ടർ വിനോദ് എം സക്കറിയ , ട്രസ്റ്റി പി.ഐ മാത്യു പാട്ടത്തിൽ , സെക്രട്ടറി സി.ആർ ഗീവർഗീസ് ചിറപ്പുറം,ഹെഡ്മാസ്റ്റർ രാജ് ഫിലിപ്പ് മുതലകേരിൽ എന്നിവർ നേതൃത്വം നൽകും. കോട്ടയം ഭദ്രാസനത്തിലെ നൂറോളം ദേവാലയങ്ങളിലെ സൺഡേസ്‌കൂൾ ഹെഡ്മാസ്റ്റർമാരും പ്രതിനിധികളും സംബന്ധിക്കും.

Hot Topics

Related Articles