കൊല്ലത്ത് ദേശീയ പാതയിൽ വാഹനാപകടം : ചവറ പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു

കൊല്ലം : ദേശീയപാതയിൽ വാഹനാപകടത്തിൽ ചവറ പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു. ചവറ കുളങ്ങരഭാഗം ചെറു കോൽ വീട്ടിൽ എസ് . തുളസീധരൻ പിള്ള (61) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.45 ന് എഎംസി ജംക്ഷന് സമീപം ആർഎസ്പി നീണ്ടകര ലോക്കൽ കമ്മിറ്റി ഓഫിസിനു മുന്നിലായിരുന്നു അപകടം .

Advertisements

ചവറയിൽ നിന്ന് നീണ്ടകര ഭാഗത്തേക്ക് പോകുകയായിരുന്ന തുളസീധരൻ പിള്ളയുടെ ബൈക്കിനു പിന്നിൽ പഴനിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള സൂപ്പർഫാസ്റ്റ് ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ് ബസിന്റെ പിൻചക്രം കയറിയിറങ്ങി തൽക്ഷണം മരിച്ചു . മൃതദേഹം കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ആർഎസ് പി ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവും യു ടി യു സി സംസ്ഥാന കമ്മിറ്റിയംഗ വുമാണ് .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ടാം തവണയാണ് ആർഎസ്പി പ്രതിനിധിയായി ചവറ പഞ്ചായത്ത് പ്രസിഡന്റാകുന്നത്. ഭാര്യ : പരേതയായ സുഭദ്രാമ്മ മക്കൾ : തുഷാര തുളസി , സുധീഷ് . മരുമകൻ : സന്തോഷ്.

Hot Topics

Related Articles