മലയാളി യുവതി മിസ് ഇന്ത്യ ന്യൂയോക്ക് : വിജയിയായത് കോട്ടയം – അടൂർ സ്വദേശികളായ ദമ്പതികളുടെ മകൾ

ന്യൂയോർക്ക് : മിസ് ഇന്ത്യാ ന്യൂയോര്‍ക്ക് മത്സരത്തില്‍ മലയാളിയായ മീര മാത്യുവിന് കിരീടം. സ്റ്റാറ്റന്‍ഐലന്റില്‍ താമസിക്കുന്ന ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ട്രാഫിക് ഡിവിഷന്‍ ഉദ്യോഗസ്ഥനായ കൈപ്പട്ടൂര്‍ ചെരിവുകാലായില്‍ ജോണ്‍ മാത്യുവിന്റേയും, അടൂര്‍ സ്വദേശിനി രാജി മാത്യുവിന്റേയും മകളാണ്.

Advertisements

നോര്‍ത്ത് വെല്‍ ഹെല്‍ത്ത് കെയര്‍ സിസ്റ്റംസില്‍ ഐടി പ്രൊഫഷണലാണ് ഈ ഇരുപത്തിമൂന്നുകാരി. അതോടൊപ്പം സൈക്കോളജിയിലും ഫോറന്‍സിക് സൈക്കോളജിയിലും ഉപരിപഠനം നടത്തുകയും ചെയ്യുന്നു. ഏറെ കാലത്തിനുശേഷമാണ് മലയാളി വനിത കിരീടമണിയുന്നത്. നാല് പതിറ്റാണ്ടായി മിസ് ഇന്ത്യ വേള്‍ഡ് വൈഡ് പാജന്റ് സംഘടിപ്പിക്കുന്ന ഇന്ത്യാ ഫെസ്റ്റിവല്‍ കമ്മിറ്റിയുടെ ധര്‍മ്മാത്മ ശരണും പനാഷ് എന്റര്‍ടൈന്‍മെന്റും ചേര്‍ന്നാണ് മത്സരം സംഘടിപ്പിച്ചത്.

Hot Topics

Related Articles