വി കെ മാത്യൂസ് ജി-ടെക് ചെയര്‍മാന്‍; ശ്രീകുമാര്‍ വി സെക്രട്ടറി

തിരുവനന്തപുരം: ഐബിഎസ് സോഫ്റ്റ് വെയറിന്‍റെ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ വി കെ മാത്യൂസിനെ ഐടി-ഐടി അധിഷ്ഠിത കമ്പനികളുടെ സംഘടനയായ ജി-ടെകിന്‍റെ (ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ്) ചെയര്‍മാനായി തെരഞ്ഞെടുത്തു. ടാറ്റ എല്‍ക്സിയുടെ സെന്‍റര്‍ ഹെഡ് ശ്രീകുമാര്‍ വി യാണ് പുതിയ ജി-ടെക് സെക്രട്ടറി. അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള (2022-2024) പുതിയ ഭരണസമിതിയെയും പ്രഖ്യാപിച്ചു.

Advertisements

കേരളത്തിലെ 90 ശതമാനം ഐടി ജീവനക്കാരും ജോലി ചെയ്യുന്ന 200 ഓളം കമ്പനികള്‍ 2001 ല്‍ സ്ഥാപിതമായ ജി-ടെകില്‍ അംഗങ്ങളാണ്. കേരളത്തെ ഐടി/ബിപിഎം കേന്ദ്രമായി അവതരിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രമങ്ങളോട് സഹകരിക്കുകയും സര്‍ക്കാരിന്‍റെയും ഐടി വ്യവസായത്തിന്‍റെയും ഇടയിലുള്ള പാലമായി വര്‍ത്തിക്കുകയും ചെയ്യുന്ന സംഘടനയാണ് ജി-ടെക്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഐടി മേഖലയിലെ എല്ലാ പങ്കാളികളുടെയും സാമൂഹ്യവും സാമ്പത്തികവുമായ വികസനത്തിന് ക്രിയാത്മകമായി പ്രവര്‍ത്തിക്കുവാനും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചാ നിരക്ക് കൈവരിക്കുന്നതിനുള്ള ആവാസ വ്യവസ്ഥ രൂപാന്തരപ്പെടുത്തുന്നതിനും ജി-ടെക് പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

കേരളത്തിലെ ഐടി സമൂഹത്തില്‍ സുപ്രധാന മാറ്റം കൊണ്ടു വരുന്നതില്‍ ജി-ടെക് കാരണമായിട്ടുണ്ടെന്ന് വി കെ മാത്യൂസ് പറഞ്ഞു. സര്‍ക്കാരുമായി ചേര്‍ന്നു കൊണ്ട് ഐടി സ്റ്റാര്‍ട്ടപ്പുകള്‍, ഐടി കമ്പനികള്‍ എന്നിവയെ സഹായിക്കാനും അതു വഴി ഈ വ്യവസായത്തിലെ വളര്‍ച്ച ത്വരിതപ്പെടുത്തുകയുമാണ് ജി-ടെകിന്‍റെ പ്രധാന ധര്‍മ്മം. ഈ വ്യവസായത്തിനുള്ള ബഹുജനപിന്തുണ വര്‍ധിപ്പിക്കാനും സര്‍ക്കാരുമായുള്ള സഹകരണത്തിലൂടെ ജി-ടെക്കിന് കഴിയും. ഒരു ഐടി തൊഴിലിലൂടെ നാല് അനുബന്ധ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കാക്കുന്നത്. അതുവഴി സംസ്ഥാനത്തെ സാമൂഹ്യ-സാമ്പത്തിക വികസനത്തില്‍ നിര്‍ണായകമായ പങ്കാണ് ഐടി കമ്പനികള്‍ വഹിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.